KERALA
ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതി; ഐ. സി. ബാലകൃഷ്ണൻ എംഎൽഎയെ പ്രതിയാക്കി വിജിലൻസ് എഫ്ഐആർ
വിജിലൻസ് ഡയറക്ടറുടെ അനുമതിയെ തുടർന്നാണ് കേസ് എടുത്തുന്നത്.
വയനാട്: സുൽത്താൻ ബത്തേരി നിയമന ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുത്ത് വിജിലൻസ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം നടത്തിയത്. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എഫ്ഐആർ ഇട്ടത്.
കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനത്തിനായി കോഴ വാങ്ങിയതിൽ എംഎൽഎക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രാഥമിക അന്വേഷണ പൂർത്തിയാക്കി. വിജിലൻസ് ഡയറക്ടറുടെ അനുമതിയെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നത്.

