വയനാട്: എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് മുന്നിൽ സാങ്കേതികവിദ്യയുടെ പുതുലോകം തുറന്ന് അമ്പലവയൽ പഞ്ചായത്ത്. ലോകത്തെവിടെയുമുള്ള കാര്യങ്ങൾ കണ്ടും കേട്ടും പഠിക്കാമെന്ന വിധത്തിലാണ് സ്കൂളിൽ വെർച്വൽ റിയാലിറ്റി ലാബ് തയ്യാറാക്കിയത്. തിയേറ്ററിനോട് കിടപിടിക്കുന്ന തരത്തിലാണ് വെര്‍ച്വല്‍ ലാബിൻ്റെ നിർമാണം പൂർത്തിയാക്കിയത്.
പഞ്ചായത്തിൻ്റെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ ചെലവിട്ടായിരുന്നു ലാബിൻ്റെ നിർമാണം. സ്മാർട്ട് ക്ലാസ് മുറികളിൽ ഇരുന്നു പഠിക്കുന്നതിനെക്കാൾ കൂടുതൽ ശ്രദ്ധ വെർച്വൽ റിയാലിറ്റി ലാബിൽ കുട്ടികൾക്ക് ലഭികുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.ഒരേ സമയം 25 കുട്ടികള്‍ക്കാണ് വെര്‍ച്വല്‍ ലാബില്‍ പഠനം നടത്താന്‍ കഴിയുക.വയനാട്ടിലെ പഞ്ചായത്തുകളിൽ, മുഴുവൻ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാക്കിയ ആദ്യ പഞ്ചായത്ത് എന്ന നേട്ടവും അമ്പലവയൽ പഞ്ചായത്തിനുണ്ട്.