വിവോ, ഐക്യൂ ഫോൺ ഉടമകൾ ജാഗ്രതൈ..വ്യാജ അപ്ഡേറ്റ് സന്ദേശം പണം ചോർത്തിയേക്കും

ഇത്തരത്തിൽ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കുവാനാണ് സൈബർ പൊലീസിൻ്റെ നിർദേശം
വിവോ, ഐക്യൂ  ഫോൺ ഉടമകൾ ജാഗ്രതൈ..വ്യാജ അപ്ഡേറ്റ് സന്ദേശം പണം ചോർത്തിയേക്കും
Source: freepik
Published on
Updated on

വിവോ, ഐക്യൂ മൊബൈല്‍ ഫോൺ ഉപയോക്താക്കൾക്ക് ജാഗ്രത നിര്‍ദേശവുമായി കേരള പൊലീസ്. പുതിയ മാൽവെയർ തട്ടിപ്പിനെതിരെയാണ് ജാഗ്രതാ നിർദേശം. വ്യാജ അപ്‌ഡേറ്റ് സന്ദേശങ്ങളും ഫോൺ ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും അവഗണിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

സ്മാർട്ട് ഫോണുകളിൽ അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക എന്ന രീതിയിലാണ് ഇത്തരം സന്ദേശങ്ങൾ എത്തുക. അതിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ വൈറസ് അടങ്ങിയ എപികെ ഫയലുകൾ ഫോണിൽ ഇൻസ്റ്റാൾ ആവുകയും ഇത്തരം ആപ്പുകൾ വഴി നമ്മുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയുമാണ് ചെയ്യുക. ഇതോടെ ഫോണിലെ ക്യാമറ അടക്കമുള്ളവയുടെ നിയന്ത്രണവും ആപ്പുകൾക്കു ലഭിക്കും. ഇത്തരത്തിൽ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കുവാനാണ് സൈബർ പൊലീസിൻ്റെ നിർദേശം.

വിവോ, ഐക്യൂ  ഫോൺ ഉടമകൾ ജാഗ്രതൈ..വ്യാജ അപ്ഡേറ്റ് സന്ദേശം പണം ചോർത്തിയേക്കും
സംസ്ഥാനത്ത് ലോൺ ആപ്പ് മുഖേന മൂന്ന് വർഷത്തിനിടെ തട്ടിയെടുത്തത് 70 കോടി രൂപ; ഇരകളാകുന്നവരിൽ കൂടുതലും വീട്ടമ്മമാർ

ഇത് തടയുന്നതിനായി Install from Unknown Sources' എന്ന ഓപ്ഷൻ എപ്പോഴും ഓഫ് ചെയ്തു വെക്കുവാനും ആവശ്യപ്പെടുന്നുണ്ട്. അബദ്ധത്തിൽ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉടൻ ഇന്റർനെറ്റ് ഓഫ് ചെയ്യുക, സുരക്ഷിതമായ മറ്റൊരു ഉപകരണത്തിലൂടെ ബാങ്കിംഗ് പാസ്‌വേഡുകൾ മാറ്റുക എന്നതടക്കമുള്ള നിർദേശങ്ങളും സൈബർ പൊലീസ് നൽകുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com