

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യവിഷബാധയെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഉറവിടം കണ്ടെത്താന്‍ തമിഴ്‌നാട് ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ സഹായം തേടി സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണര്‍. കന്യാകുമാരി ഡിഒ മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും.
വിഴിഞ്ഞത്തെ 'അസ്മാക്ക്' എന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേരാണ് മരിച്ചത്. ആരോഗ്യമന്ത്രി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ സഹായം തേടിയത്.
മീന്‍ മുട്ടയുടേതടക്കമുള്ള സാമ്പിളുകള്‍ പരിശോധിച്ചാലേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ. മീനുകളില്‍ കാണുന്ന വിഷം കൊണ്ടാണോ മരണം സംഭവിച്ചതെന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. നാളെയോടെ പരിശോധനാ ഫലം ലഭിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഇരുവരുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോട്ടലില്‍ നിന്ന് കണവ, കൊഞ്ച്, മീന്‍ മുട്ട എന്നിവയാണ് കുടുംബം കഴിച്ചത്. എന്നാല്‍ മീന്‍ മുട്ടയില്‍ നിന്നാണ് ഇരുവര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റത് എന്ന നിഗമനത്തിലാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍.