

തിരുവനന്തപുരം: ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് അവിടെ തന്നെ തുടരുമെന്ന് വി.കെ. പ്രശാന്ത് എംഎല്‍എ. ഓഫീസ് എംഎല്‍എ ക്വാട്ടേഴ്‌സിന്റെ രണ്ടാമത്തെ നിലയില്‍ വച്ചുകൂടെ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ഏഴ് വര്‍ഷമായി ശാസ്തമംഗലത്ത് ഓഫീസ് തുറന്നതെന്നും അദ്ദേഹം പറഞ്ഞു.
'എന്തിനാണ് ശാസ്തമംഗലത്ത് എംഎല്‍എ ഓഫീസ് അത് എംഎല്‍എ കോട്ടേഴ്‌സിന്റെ രണ്ടാമത്തെ നിലയില്‍ വെച്ചുകൂടെ എന്ന് പറയുന്നവര്‍ക്കുള്ള മറുപടി. സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് ശാസ്തമംഗലത്ത് എംഎല്‍എ ഓഫീസ് കഴിഞ്ഞ് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്, ഇനിയും അത് തുടരുക തന്നെ ചെയ്യും,' വി.കെ. പ്രശാന്ത് പറഞ്ഞു.
എംഎല്‍എ ഓഫീസ് മുറി വിവാദത്തില്‍ വി.കെ. പ്രശാന്തിനെതിരെ കെഎസ് ശബരീനാഥന്‍ രംഗത്തെത്തിയിരുന്നു. എംഎല്‍എ ഹോസ്റ്റലില്‍ പ്രശാന്തിന് മുറിയുണ്ടെന്നും പിന്നെ എന്തിനാണ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതെന്നുമായിരുന്നു കെ.എസ്. ശബരീനാഥന്‍ ചോദിച്ചത്.
നിയമസഭയുടെ എംഎല്‍എ ഹോസ്റ്റലുള്ളത് വികെ പ്രശാന്തിന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും തുടങ്ങി എല്ലാ സൗകര്യവുമുള്ള എംഎല്‍എ ഹോസ്റ്റലില്‍ നിള ബ്ലോക്കില്‍ 31,32 നമ്പറില്‍ രണ്ട് ഓഫീസ് മുറികള്‍ പ്രശാന്തിന് അനുവദിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്? അതുകൊണ്ടുതന്നെ പ്രശാന്ത് ഓഫീസ് ഒഴിയണം എന്നുമായിരുന്നു ശബരീനാഥന്‍ പറഞ്ഞത്.