"നിലപാടുകൾ ആർജവത്തോടെ പറയുന്ന നേതാവ്"; അലോഷ്യസ് സേവ്യറിനെ വേദിയിലേക്ക് ക്ഷണിച്ച് വി.എം. സുധീരൻ

എല്ലാ തലമുറകളെയും ചേർത്ത് നിർത്തിയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.
V.M. Sudheeran invites Aloysius Xavier to the stage
അലോഷ്യസ് സേവ്യറിനെ വേദിയിലേക്ക് ക്ഷണിച്ച് വി.എം. സുധീരൻ
Published on
Updated on

കോട്ടയം: ഉമ്മൻചാണ്ടി അനുസ്മരണത്തിന് എത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിനെ വേദിയിലേക്ക് ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. നിലപാടുകൾ ആർജവത്തോടെ പറയുന്ന നേതാവാണ് ഇദ്ദേഹമെന്നും സുധീരൻ പ്രശംസിച്ചു.

അനുസ്മരണ ചടങ്ങിൽ എത്തിയ അലോഷ്യസിന് ഇരിപ്പിടമില്ലാത്തതിനാൽ സ്റ്റേജിന് താഴെയെത്തി സ്വന്തമായി കസേരയിട്ട് ഇരിക്കുകയായിരുന്നു. ഇതിന് ശേഷം പ്രസംഗിക്കാനെത്തിയ സുധീരൻ അലോഷ്യസിനെ സ്നേഹത്തോടെ വേദിയിലേക്ക് വിളിച്ച് കൈ കൊടുക്കുകയായിരുന്നു.

V.M. Sudheeran invites Aloysius Xavier to the stage
കെഎസ്‌യുവിൽ കലഹം; അലോഷ്യസ് സേവ്യറിനെതിരെ എറണാകുളം ജില്ലാകമ്മിറ്റി

എല്ലാ തലമുറകളെയും ചേർത്തുനിർത്തിയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. കെഎസ്‌യു വളർച്ചയിൽ വലിയ ഇടപെടൽ നടത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടി. അവസാനമായി അദ്ദേഹവുമായി ഇടപെടാൻ കഴിഞ്ഞ കെഎസ്‌യു പ്രസിഡൻ്റ് ആണ് താൻ.

ചുരുങ്ങിയ കാലം അദ്ദേഹത്തെ കാണാനായി. എല്ലാ കാര്യത്തിനും ഉമ്മൻചാണ്ടിയുടെ മുന്നിൽ പോകുമ്പോൾ ഒരു പരിഹാര ഫോർമുല ഉണ്ടായിരുന്നുവെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. തേവരയിലെ കോളേജിൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ അലോഷ്യസ് സേവറിന് മുഖം കൊടുത്തില്ലെന്ന വിവാദം നിലനിൽക്കെയാണ് ഇദ്ദേഹം ഇന്ന് പരിപാടിക്കെത്തിയത്.

V.M. Sudheeran invites Aloysius Xavier to the stage
വഖഫ് ബോർഡ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് സമസ്ത; വിഷയത്തിൽ നിന്ന് പിന്നോട്ട് പോയാൽ മുസ്ലീം ലീഗ് തരംതാഴുമെന്ന് ഉമര്‍ ഫൈസി മുക്കം
News Malayalam 24x7
newsmalayalam.com