"13 വർഷം അനുഭവിച്ച വേദന ഇന്ന് മാറി; വേദനക്കിടയിൽ ചേർത്ത് പിടിച്ചത് യുഡിഎഫ്": എ. സുരേഷ്

മലമ്പുഴയിൽ സ്ഥാനാർഥിയാക്കാൻ നീക്കം നടത്തുന്നുവെന്നുമുള്ള പ്രചരണങ്ങൾക്കിടെയാണ് സുരേഷ് വേദിയിലെത്തിയത്.
"13 വർഷം അനുഭവിച്ച വേദന ഇന്ന് മാറി; വേദനക്കിടയിൽ ചേർത്ത് പിടിച്ചത് യുഡിഎഫ്": എ. സുരേഷ്
Published on
Updated on

പാലക്കാട്:  മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ പിഎ ആയിരുന്ന എ. സുരേഷ് യുഡിഎഫ് വേദിയിൽ. യുഡിഎഫിൻ്റെ പുതുയുഗ യാത്ര പാലക്കാട് എത്തിയപ്പോഴായണ് സുരേഷ് വേദിയിലെത്തിയത്. സുരേഷുമായി യുഡിഎഫ് നേതാക്കൾ ചർച്ച നടത്തിയെന്നും, മലമ്പുഴയിൽ സ്ഥാനാർഥിയാക്കാൻ നീക്കം നടത്തുന്നുവെന്നുമുള്ള പ്രചരണങ്ങൾക്കിടെയാണ് സുരേഷ് വേദിയിലെത്തിയത്.

ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി മാറുന്നു. പാർട്ടിയെ സ്നേഹിക്കുന്നവരൊക്കെ അസംതൃപ്തരാണ്. കേരളത്തിലിപ്പോൾ ഇടതുപക്ഷ മൂല്യം ഉയർത്തിപ്പിടിക്കുന്നത് യുഡിഎഫ് ആണെന്നും സുരേഷ് വേദിയിൽ വച്ച് പറഞ്ഞു. 13 വർഷം താൻ അനുഭവിച്ച വേദന ഇന്ന് മാറിയെന്നും, വേദനക്കിടയിൽ തന്നെ ചേർത്ത് പിടിച്ചത് യുഡിഎഫ് ആണെന്നും സുരേഷ് വ്യക്തമാക്കി.

"13 വർഷം അനുഭവിച്ച വേദന ഇന്ന് മാറി; വേദനക്കിടയിൽ ചേർത്ത് പിടിച്ചത് യുഡിഎഫ്": എ. സുരേഷ്
"പാർട്ടി മാറ്റം ആഴത്തിൽ ആലോചിച്ച ശേഷം മാത്രം"; യുഡിഎഫ് പ്രവേശന സാധ്യത തള്ളാതെ എ. സുരേഷ്

സ്ഥാനാർഥിയാവാൻ കോൺഗ്രസ് സമീപിച്ചിരുന്നുവെന്ന് എ. സുരേഷ് സ്ഥിരീകരിച്ചു. എന്നാൽ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും ഇടതുപക്ഷക്കാരനായി തുടരാനാണ് ആഗ്രഹമെന്നുമായിരുന്നു സുരേഷിൻ്റെ ആദ്യപ്രതികരണം. സുരേഷ് മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ചാൽ വിജയിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ. ഈ ചർച്ചകളൊക്കെ നടക്കുന്നതിനിടയിലാണ് സുരേഷ് യുഡിഎഫ് വേദിയിലെത്തിയത്.

News Malayalam 24x7
newsmalayalam.com