വിഎസിൻ്റെ ആരോഗ്യനില ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

വിഎസിൻ്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി കൊണ്ടുള്ള മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് 11 മണിക്ക് പുറത്തുവിടും.
VS Achuthanandan health condition
വിഎസ് അച്യുതാനന്ദൻSource: Facebook/VS Achuthanandan
Published on

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു എന്നും 72 മണിക്കൂർ നീണ്ടു നിൽക്കുന്ന ഡയാലിസിസ് തുടർന്നുകൊണ്ടിരിക്കുകയാണ് എന്നും അധികൃതർ അറിയിച്ചു. നിലവിൽ നൽകുന്ന ചികിത്സയും വെൻ്റിലേറ്റർ സഹായവും തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

വിഎസിൻ്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി കൊണ്ടുള്ള മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് 11 മണിക്ക് പുറത്തുവിടും. ഈ മാസം 23നാണ് വിഎസിനെ ഹൃദയാഘാതത്തെ തുടർന്ന് പട്ടത്തെ എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിൻ്റെ ആന്തരികാവയവങ്ങൾ പ്രവർത്തിക്കുന്നത്. വൃക്കയുടെ പ്രവർത്തനവും, രക്തസമ്മർദവുമൊക്കെ സാധാരണനിലയിലേക്ക് എത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.

VS Achuthanandan health condition
'ഏറ്റവും മികച്ച ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി'; ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം

കഴിഞ്ഞ ദിവസം ഓക്‌സിജൻ്റെ അളവ് കുറഞ്ഞപ്പോൾ അദ്ദേഹം സ്വയം ശ്വാസമെടുത്തിരുന്നതായും ഡോക്ടർമാർ അറിയിച്ചു. നിലവിലെ ചികിത്സ തുടരുന്നതിനൊപ്പം ആരോഗ്യ വിദഗ്‌ധരുടെ സേവനവും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. എസ്‌യുടി ആശുപത്രിയിലെ ഡോക്ടർമാർക്ക് പുറമേ, മെഡിക്കൽ കോളേജിലുള്ള ഏഴ് വിദഗ്‌ധ ഡോക്ടർമാരും ആശുപത്രിയിൽ ഉണ്ട്.

രണ്ട് തവണകളായാണ് വിദഗ്‌ധ സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. നിലവിലെ ചികിത്സ തുടരാനാണ് അവർ നിർദേശം നൽകിയത്. സിപിഐഎമ്മിൻ്റെ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ വിഎസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com