"സീറ്റില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പറഞ്ഞിട്ടില്ല"; വാർത്ത നിഷേധിച്ച് വി.എസ്. ശിവകുമാര്‍

സീറ്റില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് വി.എസ്. ശിവകുമാർ നേതൃത്വത്തെ അറിയിച്ചു എന്നായിരുന്നു പുറത്തുവന്ന വാർത്ത.
"സീറ്റില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പറഞ്ഞിട്ടില്ല"; വാർത്ത നിഷേധിച്ച് വി.എസ്. ശിവകുമാര്‍
Published on: 
Updated on: 

തിരുവനന്തപുരം: സീറ്റ് ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന വാർത്ത നിഷേധിച്ച് മുൻ മന്ത്രി വി.എസ്. ശിവകുമാർ. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് ക്ലീൻ ചിറ്റ് ലഭിച്ചതോടെ സീറ്റ് വേണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും, തിരുവനന്തപുരം സീറ്റ് ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്നും ശിവകുമാർ പറഞ്ഞുവെന്ന തരത്തിലുള്ള വാർത്തയാണ് പുറത്തുവന്നത്.

"സീറ്റില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പറഞ്ഞിട്ടില്ല"; വാർത്ത നിഷേധിച്ച് വി.എസ്. ശിവകുമാര്‍
അനധികൃത സ്വത്ത് സമ്പാദനക്കേസ്: വി.എസ്. ശിവകുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്

ശിവകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

പത്തുവർഷം രാഷ്ട്രീയമായി വേട്ടയാടിയ ശേഷം ഇന്ന് വിജിലൻസിന്റെ ക്ലീൻചിറ്റ് വാർത്ത വന്നപ്പോൾ അടുത്ത പിആർ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നു. ഇതൊന്നും മറുപടി പോലും അർഹിക്കുന്നില്ല, പുച്ഛിച്ചു തള്ളുന്നു. ഇത് ആദ്യത്തെയോ,പത്താമത്തെയോ തവണ അല്ലല്ലോ നിങ്ങൾ എന്നെ എൻ്റെ പ്രസ്ഥാനത്തിൽ നിന്ന് അടർത്തി മാറ്റി വാർത്ത സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

News Malayalam 24x7
newsmalayalam.com