
യുവമോർച്ച പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉൾപ്പോര് രൂക്ഷമാകുന്നു. എറണാകുളം മുൻ ജില്ലാ പ്രസിഡൻ്റ് വൈശാഖ് രവീന്ദ്രൻ അനൂപ് ആന്റണിക്ക് അയച്ച ശബ്ദ സന്ദേശം ന്യൂസ് മലയാളത്തിന് ലഭിച്ചു. പുതിയ ഭാരവാഹി പട്ടികയിൽ 14 ജില്ലയിൽ നിന്നുള്ള ഒരു പ്രസിഡൻ്റുമാരെപ്പോലെ പോലും ചേർത്തിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് പണിയെടുത്തവന് സ്ഥാനങ്ങള്‍ ഇല്ലേ. പഴയ എബിവിപി സൗഹൃദത്തിന്റെ പുറത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുപോയ ആള്‍ ജനറല്‍ സെക്രട്ടറി ആയി എന്നും വിമര്‍ശിക്കുന്നു.
യൂണിറ്റ് കമ്മറ്റിയിൽ നിന്ന് പണിയെടുത്ത് മുകളിലേക്ക് വന്ന തന്നെപ്പോലെ ഉള്ളവർക്ക് എന്ത് പ്രചോദനമാണ് നൽകുന്നതെന്നും ചോദിക്കുന്നു. എബിവിപിയില്‍ നിന്ന് വന്നവര്‍ ഏതെങ്കിലും തരത്തില്‍ അവർക്ക് ലഭിച്ചിട്ടുള്ള ചുമതലകളിൽ പരിശ്രമിച്ചിട്ടുണ്ടോ. അങ്ങനെ പരിശ്രമിച്ചിരുന്നുവെങ്കിൽ കേരളത്തിലെ ക്യാമ്പസുകളിൽ എബിവിപി ഉണ്ടാകുമായിരുന്നില്ലെയെന്നും വിമർശിക്കുന്നു.
കഴിഞ്ഞ ഒരുമാസം മുന്നേ വന്ന ആളെ ജനറൽ സെക്രട്ടറി ആക്കി. വരുമ്പോൾ തന്നെ ഇത്തരം വലിയ പോസ്റ്റുകൾ കൊടുക്കാൻ പാടില്ലായിരുന്നു. പാർട്ടി ഇത് എങ്ങോട്ടാണ് പോകുന്നത്. ഇതിൻ്റെ മാനദണ്ഡം മനസിലാകുന്നില്ലെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു