തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ മകനെതിരെ ഇ ഡിക്കെതിരെ പരാതി നൽകി അനിൽ അക്കര. മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ, കേസിലെ നാലാം പ്രതി ഈജിപ്ഷ്യൻ പൗര്യൻ ഖാലിദ് എന്നിവരെ അടിയന്തരമായി കസ്റ്റഡിയിൽ എടുക്കണമെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് 2021ൽ കൊച്ചിയിൽ ഇ ഡി രജിസ്റ്റർ ചെയ്തകേസിൽ നോട്ടീസ് നൽകിയിട്ടും മുഖ്യമന്ത്രിയുടെ മകൻ ഇതുവരെ ഹാജർ ആകുകയോ രേഖകൾ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അനിൽ അക്കരയുടെ പരാതിയിൽ പറയുന്നു.
കലൂർ പിഎൽഎംഎ കോടതിയിൽ സമർപ്പിച്ച ആദ്യ ഘട്ട കുറ്റപത്രത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ഇരുവർക്കും എതിരെ നടപടി ഉണ്ടായില്ലെങ്കിൽ കേസിന്റെ വിചാരണ അനന്തമായി നീളുമെന്നും പരാതിയിലുണ്ട്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ഡൽഹി ഓഫീസിലും കേന്ദ്ര ധനകാര്യ വകുപ്പിനും അനിൽ അക്കരെ പരാതി നൽകിയിട്ടുണ്ട്.