തൃശൂർ: വടക്കാഞ്ചേരി ആര്യംപാടം സർവോദയം സ്കൂളിൽ വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു. പരിക്കേറ്റ 14ഓളം വിദ്യാർഥികളെ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
സ്കൂളിന് തൊട്ടടുത്ത വനമേഖലയിൽ നിന്നെത്തിയ കടന്നലുകൾ കൂട്ടത്തോടെ വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ അധ്യാപകർ ഉൾപ്പെടെയുള്ളവർ ചേർന്ന് സ്കൂൾ പരിസരത്ത് തീയിട്ട് പുകപടലങ്ങൾ ഉയർത്തിയാണ് കടന്നലുകളെ ഓടിച്ചത്.