കള്ളാടി മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
കള്ളാടി മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം
Published on
Updated on

വയനാട്: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. പ്രദേശത്ത് ഇന്ന് ഇന്നലെ മുതൽ കനത്ത മഴയാണ് പെയ്തത്. അൽപ്പ സമയം മുമ്പാണ് പ്രദേശത്ത് മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിൽ തൊഴിലാളികളാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

കള്ളാടി മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം
"വയനാട്ടിലേത് മനുഷ്യനിർമിത മണ്ണിടിച്ചിൽ"; പ്രതികരിച്ച് മന്ത്രി ടി. സിദ്ദിഖ്

കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമിതമാണെന്നും മണ്ണ് കൂട്ടിയിട്ട് കൊണ്ട് ഉണ്ടായ അപകടമാണെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞിരുന്നു. അപകടം വിഷമിപ്പിക്കുന്നു. അപകട സ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു.

കള്ളാടി മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം
വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ; നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം

അതേസമയം, ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകിയതിൽ വീഴ്ച പറ്റിയെന്നും ആരോപണം ഉയരുന്നുണ്ട്. ജില്ലയില്‍ 24 മണിക്കൂര്‍ 265 മില്ലിമീറ്റര്‍ മഴ പെയ്തിട്ടും നല്‍കിയത് യെല്ലോ അലേര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കണം എന്നാണ് ചട്ടം. അപകടം നടന്ന ശേഷമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

News Malayalam 24x7
newsmalayalam.com