രക്ഷപ്പെടാനുള്ള പഴുതുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തു; പതിനേഴുകാരന്‍ കുറ്റം ഏറ്റെടുത്തതിന് പിന്നിലും ഉമറിന്റെ ബുദ്ധി

മൊബൈൽ വീട്ടിൽ വെച്ചു, 17-കാരനെക്കൊണ്ട് കുറ്റം ഏറ്റെടുപ്പിച്ചു; പാങ്ങപ്പാറ കൊലക്കേസിൽ ഉമറിന്റെ നീക്കങ്ങൾ
പാങ്ങപ്പാറ അഭിരാം കൊലപാതക കേസിലെ പൊലീസ് അന്വേഷണം
അഭിരാം കൊലക്കേസിൽ രണ്ടാം പ്രതി ഉമറിന്റെ പങ്ക് അന്വേഷിച്ച് പൊലീസ്
Published on: 
Updated on: 

തിരുവനന്തപുരം: പാങ്ങപ്പാറയിലെ പതിനേഴുകാരന്‍ അഭിരാമിന്റെ കൊലപാതകത്തില്‍ മുഖ്യ ആസൂത്രകന്‍ രണ്ടാം പ്രതി ഉമറാണെന്ന് പൊലീസ്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉമറിന്റെ നേതൃത്വത്തില്‍ പ്രതികള്‍ മുന്‍കൂട്ടിത്തന്നെ ആസൂത്രണം ചെയ്തിരുന്നു.

ഒന്നാം പ്രതിയായ പതിനേഴുകാരന്‍ കേസില്‍ കുറ്റം ഏറ്റെടുത്തതിന് പിന്നിലും ഉമറിന്റെ ബുദ്ധിയാണെന്നാണ് പൊലീസിന്റെ നിരീക്ഷണം. പ്രണയപ്പകയ്ക്ക് അപ്പുറം കൊലപാതകത്തിന് മറ്റ് കാരണങ്ങളുണ്ടോ എന്ന് കണ്ടെത്താന്‍ നാല് പ്രതികളെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

പാങ്ങപ്പാറ അഭിരാം കൊലപാതക കേസിലെ പൊലീസ് അന്വേഷണം
അഭിറാമിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ, അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ നൽകിയത് കള്ളമൊഴി; പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം

അഭിറാം കൊലപാതക കേസില്‍ ഇന്നലെ അറസ്റ്റിലായ പെണ്‍കുട്ടി ഉമറിന്റെ സുഹൃത്ത് ഐശ്വര്യയെ ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചന സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. അഭിറാമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കായലില്‍ ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന്‍ ആക്രിക്കടയിലെത്തി ചാക്ക് വാങ്ങി.

പക്ഷെ ശക്തമായ മഴ പെയ്തതോടെ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ മൃതദേഹം ചാക്കില്‍ കെട്ടി വാഴതോട്ടത്തില്‍ തന്നെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു. ചാക്ക് വാങ്ങാന്‍ കടയില്‍ എത്തിയ പതിനേഴുകാരനെ കടയുടമ തിരച്ചറിഞ്ഞിട്ടുണ്ട്.

പാങ്ങപ്പാറ അഭിരാം കൊലപാതക കേസിലെ പൊലീസ് അന്വേഷണം
തല ഭിത്തിയില്‍ ഇടിച്ചു, തലയോട്ടിയില്‍ പൊട്ടല്‍; പെരുമ്പാവൂരില്‍ മൂന്ന് വയസ്സുകാരന്റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കേസ്

കേസില്‍ റിമാന്‍ഡിലുള്ള മുഴുവന്‍ പ്രതികളെയും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും. അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ തെറ്റായ മൊഴികള്‍ നല്‍കുന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍. അതിനാല്‍ പ്രതികളെ ഒരുമിച്ചും അല്ലാതേയും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അറസ്റ്റിലായ ഐശ്വര്യ, രണ്ടാം പ്രതി ഉമറിനെ സംരക്ഷിക്കാന്‍ കൂട്ട് നിന്നതായും അന്വേഷണ സംഘത്തിനു സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

അതേസമയം, പ്രതികളുടെ ഫോണ്‍ കോളുകളും സമൂഹമാധ്യമങ്ങളിലെ ചാറ്റുകളും സൈബര്‍ സെല്‍ പരിശോധിച്ചുവരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തുന്നതിനായി പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ക്കായുള്ള തെരച്ചിലും തുടരുകയാണ്.

അഭിറാമിനെ വിളിച്ചുവരുത്താന്‍ ഉപയോഗിച്ച മൂന്നാം പ്രതി ആനന്ദയുടെ മൊബൈല്‍ ഫോണും, കൊല്ലപ്പെട്ട അഭിരാമിന്റെ ഫോണും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോണുകള്‍ തോട്ടിലും കുറ്റിക്കാട്ടിലും എറിഞ്ഞു എന്നാണ് പ്രതികള്‍ നല്‍കിയ മൊഴിയെങ്കിലും പൊലീസ് ഇത് പൂര്‍ണ്ണമായി വിശ്വസിച്ചിട്ടില്ല.

യഥാര്‍ത്ഥത്തില്‍ മുഖ്യപ്രതിയുടെ മുന്‍ കാമുകിയുടെ പുതിയ സുഹൃത്തിനെയാണ് വകവരുത്താന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അഭിറാം സുഹൃത്തിനെ വിളിച്ചുവരുത്താന്‍ വിസമ്മതിച്ചതോടെയാണ് പ്രതികള്‍ അഭിറാമിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.