

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്നും കേരളത്തിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള 30 സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 15 സർവീസ്, തിരുവനന്തപുരത്തേക്ക് എത്തേണ്ട 15 സർവീസ് എന്നിവയാണ് റദ്ദാക്കിയത്. അതേസമയം, ഒമാൻ എയർവെയ്സിൻ്റെ മസ്ക്റ്റ്- തിരുവനന്തപുരം സർവീസ് പ്രവർത്തിക്കുന്നുണ്ട്. ഇത് 8.20 നാണ് പുറപ്പെടുക.
കണ്ണൂരിൽ റദ്ദാക്കിയ സർവീസുകൾ
7.05 ന് പുറപ്പെടേണ്ട അബുദാബി എയർ ഇന്ത്യ
8.50 ന് പുറപ്പെടേണ്ട ദുബായ് എയർ ഇന്ത്യ
9.35 ന് പുറപ്പെടേണ്ട അബുദാബി ഇൻഡിഗോ
രാവിലെ 6.50 ന് ഷാർജയിൽ നിന്ന് എത്തേണ്ടിയിരുന്ന എയർ ഇന്ത്യ
8.35 ന് ഫുജൈറയിൽ നിന്ന് എത്തേണ്ട ഇൻഡിഗോ
വൈകീട്ട് 4 ന് അബുദാബിയിൽ നിന്ന് എത്തേണ്ട എയർ ഇന്ത്യ
വൈകീട്ട് 6.10 ന് ദുബായിൽ നിന്ന് എത്തേണ്ട എയർ ഇന്ത്യ
വൈകീട്ട് 6.20 ന് അബുദാബിയിൽ നിന്ന് എത്തേണ്ട ഇൻഡിഗോ എന്നിവയും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, കൊച്ചിയിൽ നിന്ന് മസ്ക്കറ്റിലേക്കുള്ള വിമാന സർവീസ് വീണ്ടും ആരംഭിച്ചു. ഒമാൻ എയറിൻ്റെ വിമാനങ്ങൾ 8.10നും ഉച്ചക്ക് 1.45നും പുറപ്പെടും. എയർ ഇന്ത്യ എക്സ്പ്രസും സർവീസ് തുടങ്ങി. സൗദി എയർ വേയ്സിൻ്റെ റിയാദിലേക്കുള്ള വിമാനവും രാവിലെ 8.20നു പുറപ്പെടും. മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടില്ല.
കരിപ്പൂരിൽ നിന്ന് ഗൾഫിലേക്കുള്ള 21 സർവീസുകളും കരിപ്പൂരിലേക്കുള്ള 19 സർവീസുകളും റദ്ദാക്കി.സലാം എയറും ഫ്ലൈ നാസും സർവീസ് നടത്തി. റിയാദിൽ നിന്നുള്ള ഫ്ലൈ നാസ് കരിപ്പൂരിലെത്തി റിയാദ് ലേക്ക് തിരിച്ചു. മസ്കറ്റിൽ നിന്നുള സലാം എയർ കരിപ്പൂരിലെത്തി മസ്കറ്റിലേക്ക് തിരിച്ചു.