അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; അപകടം ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ

വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത്.
Wild elephant attacks again in Athirappilly
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം
Published on
Updated on

തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. ഒരാളെ ആന ചവിട്ടി കൊന്നു. വൈശേരി സ്വദേശി മോഹനൻ(65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം നടന്നത്.

വീട്ടുപറമ്പിൽ കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാൻ പോയപ്പോൾ ആയിരുന്നു ആക്രമണം. ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാട്ടാന മോഹനന് നേരെ പാഞ്ഞടുത്ത് ചവിട്ടി കൊലപ്പെടുത്തിയത്.

Wild elephant attacks again in Athirappilly
ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം

ഉടൻ തന്നെ നാട്ടുകാർ മോഹനനെ ആശുപത്രിയിലെത്തിച്ചിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Wild elephant attacks again in Athirappilly
നവീന്‍ ബാബുവിൻ്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടേക്കും
News Malayalam 24x7
newsmalayalam.com