തൃശൂർ: മലക്കപ്പാറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് നേരെ കാട്ടാന ആക്രമണം. കോൺഗ്രസിന്റെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ജൂവിൻ കല്ലേലിയും, സംഘവും സഞ്ചരിച്ച കാറുകൾക്ക് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞ് അടുത്തത്.
രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. കാട്ടാനക്കൂട്ടം കാറിനു നേരെ വരുന്നത് കണ്ട് കാറിൽ ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകൻ കെ.എം. പോൾസൺ കാറിൽ നിന്നും ഇറങ്ങി ഓടി. പോൾസന്റെ പുറകെ പാഞ്ഞ കാട്ടാന റോഡരികയിലെ കുഴിയിൽ വീണതുകൊണ്ട് പോൾസൺ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിൽ വീണ പോൾസനും കൈകൾക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.