"കേസുമായി മുന്നോട്ടുപോകും, എഫ് ട്യൂൺ ക്രീം ആരും ഉപയോഗിക്കരുത്"; ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി

ക്രീമിൻ്റെ സാമ്പിൾ പൊലീസിന് നൽകിയെന്നും എഫ് ട്യൂൺ എന്ന ക്രീമിൽ നിന്നാണ് തനിക്ക് വൃക്ക രോഗം ഉണ്ടായതെന്നും പെൺകുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
വ്യാജ ഫേസ് ക്രീം പുരട്ടി ഗുരുതരമായ വൃക്കരോഗം ബാധിച്ച പശ്ചാത്തലത്തിൽ കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്ന് പരാതിക്കാരിയായ പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു
വ്യാജ ഫേസ് ക്രീം പുരട്ടി ഗുരുതരമായ വൃക്കരോഗം ബാധിച്ച പശ്ചാത്തലത്തിൽ കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്ന് പരാതിക്കാരിയായ പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു
Published on: 
Updated on: 

മലപ്പുറം: കൂടിയ തോതിൽ മെർക്കുറി അടങ്ങിയ വ്യാജ ഫേസ് ക്രീം പുരട്ടി ഗുരുതരമായ വൃക്കരോഗം ബാധിച്ച പശ്ചാത്തലത്തിൽ കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്ന് പരാതിക്കാരിയായ പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ക്രീമിൻ്റെ സാമ്പിൾ പൊലീസിന് നൽകിയെന്നും എഫ് ട്യൂൺ എന്ന ക്രീമിൽ നിന്നാണ് തനിക്ക് വൃക്ക രോഗം ഉണ്ടായതെന്നും പെൺകുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

"ഫേസ് ക്രീ പുരട്ടി രോഗബാധിതയായ സംഭവത്തിൽ പരാതിയുമായി കൺസ്യൂമർ കോടതിയിലേക്കും പോകും. എഫ് ട്യൂൺ ക്രീം ഇപ്പോൾ ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ അത് നിർത്തണം. ഞാൻ എന്തായാലും അകപ്പെട്ടു. മറ്റുള്ളവർ എങ്കിലും രക്ഷപ്പെടണം എന്നാണ് കരുതുന്നത്. മോശം കമൻ്റുകൾ ഇട്ട് എന്നെ വേദനിപ്പിക്കുന്നവർ ഉണ്ട്," പെൺകുട്ടി പറഞ്ഞു.

A 17 year old girl in Malappuram is recovering from a serious kidney disorder after using Ftune, a fairness cream
ഫേസ് ക്രീ പുരട്ടി രോഗബാധിതയായ സംഭവത്തിൽ പെൺകുട്ടി പരാതിയുമായി കൺസ്യൂമർ കോടതിയെ സമീപിക്കും
വ്യാജ ഫേസ് ക്രീം പുരട്ടി ഗുരുതരമായ വൃക്കരോഗം ബാധിച്ച പശ്ചാത്തലത്തിൽ കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്ന് പരാതിക്കാരിയായ പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു
മലപ്പുറത്തെ വ്യാജ ഫേസ് ക്രീം: അതീവ ജാഗ്രതാ നിർദേശവുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം

അതേസമയം, മെർക്കുറി അടങ്ങിയ ഫേസ്ക്രീമിന് കൂടുതൽ ഇരകളുണ്ടെന്ന വിവരമാണ് ഇന്ന് പുറത്തുവന്നത്. ക്രീം ഉപയോഗിച്ചതിന് പിന്നാലെ ഗുരുതര വൃക്കരോഗം ബാധിച്ചെന്ന് മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തി. മലപ്പുറത്തെ പെൺകുട്ടി ഉപയോഗിച്ച ഫേസ്ക്രീം 10 ലക്ഷത്തോളം പേർ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ക്രീം തേച്ചാലൊന്നും സൗന്ദര്യം വരില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരനും സംഭവത്തോട് പ്രതികരിച്ചു. പാക് നിർമിത വ്യാജ ഫേസ് ക്രീമുകളിൽ 20,000 ഇരട്ടി മെർക്കുറി ഉൾപ്പെടുത്തിയാണ് വിൽപ്പന നടത്തുന്നതെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം നടുക്കുന്ന വിവരങ്ങൾ പുറത്തുവിട്ടു.

വ്യാജ ഫേസ് ക്രീം പുരട്ടി ഗുരുതരമായ വൃക്കരോഗം ബാധിച്ച പശ്ചാത്തലത്തിൽ കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്ന് പരാതിക്കാരിയായ പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു
ജീവനെടുക്കുന്ന ക്രീമുകൾ; മലപ്പുറത്ത് ഫേസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം