തുടര്‍ക്കഥയായി ചുരത്തിലെ ഗതാഗത കുരുക്ക്, തുരങ്കപാതയ്‌ക്കൊപ്പം ബദല്‍ പാതവേണമെന്ന ആവശ്യം ശക്തം

ഒരിക്കല്‍ കൂടി വയനാട് ബദല്‍ പാതകള്‍ ചര്‍ച്ചയാകുമ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പിന്തുണയ്ക്കുന്നു.
തുടര്‍ക്കഥയായി ചുരത്തിലെ ഗതാഗത കുരുക്ക്, തുരങ്കപാതയ്‌ക്കൊപ്പം ബദല്‍ പാതവേണമെന്ന ആവശ്യം ശക്തം
Published on

ചുരങ്ങള്‍ വഴി മാത്രമേ വയനാട്ടിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ... ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട താമരശേരി ചുരത്തിലെ ഗതാഗത കുരുക്കുകള്‍ തുടര്‍ കഥയാകുമ്പോള്‍ തുരങ്ക പാതക്കൊപ്പം ബദല്‍ പാതകളും ചര്‍ച്ചയാവുകയാണ്.

വയനാട് ജില്ലയെ കേരളത്തിലെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് താമരശേരി ചുരം അല്ലെങ്കില്‍ വയനാട് ചുരം. ചുരത്തില്‍ ലോറികളുടെ ടയറൊന്ന് പൊട്ടിയാല്‍, നിന്നുപോയാല്‍, നാലും അഞ്ചും മണിക്കൂറുകള്‍ കുടുങ്ങി, വീട് എത്തേണ്ട വയനാട്ടുകാരുടെ നിസ്സഹായാവസ്ഥയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. ഒരിക്കല്‍ കൂടി വയനാട് ബദല്‍ പാതകള്‍ ചര്‍ച്ചയാകുമ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പിന്തുണയ്ക്കുന്നു. വയനാടിന്റെ സമഗ്ര വികസനത്തിനും പൂര്‍ണമായ യാത്ര സൗകര്യത്തിനും ബദല്‍ പാതകള്‍ ആവശ്യമാണെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് പറയുന്നു.

തുടര്‍ക്കഥയായി ചുരത്തിലെ ഗതാഗത കുരുക്ക്, തുരങ്കപാതയ്‌ക്കൊപ്പം ബദല്‍ പാതവേണമെന്ന ആവശ്യം ശക്തം
ആഗോള അയ്യപ്പസംഗമം: യുഡിഎഫ്, ബിജെപി നിലപാടുകളിൽ പ്രതിസന്ധി

ചികിത്സയ്ക്കായി കോഴിക്കോടേക്കു കൊണ്ട് പോകുന്ന നിരവധി ജീവനുകളാണ് ചുരത്തിലെ ഗതാഗത കുരുക്കില്‍പെട്ട് നഷ്ടമായത്. തുരങ്ക പാത അടക്കം ബദല്‍ പാതകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ചുരത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ കുറയുമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറയുന്നു.

ദേശീയ പാത 766 കടന്നു പോകുന്ന ഈ ചുരത്തിലൂടെയാണ് തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും ചരക്ക് വാഹനങ്ങളും ആളുകളും കടന്നു പോകുന്നത്. അതുകൊണ്ട് ഈ പാതയിലെ ഗതാഗതക്കുരുക്ക് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഗതാഗത്തെ കൂടിയാണ് ബാധിക്കുന്നത്. നിലവില്‍ ചുരത്തിലെ 6,7,8 ഹെയര്‍പിന്‍ വളവുകള്‍ വീതി കൂട്ടുന്നത് വേഗതത്തിലാക്കിയാല്‍ ചുരത്തിലെ യാത്ര കുറച്ചുകൂടി സുഗമമാകും. ആനക്കാംപൊയില്‍ കല്ലാടി മേപ്പാടി തുരങ്കപാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വയനാട്ടിലെ യാത്രാദുരിതത്തിന് കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണിവര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com