മലപ്പുറത്ത് അമ്മയെയും ഒന്നര വയസുള്ള മകനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്ന് നിഗമനം.
മലപ്പുറത്ത് അമ്മയെയും ഒന്നര വയസുള്ള മകനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Published on
Updated on

മലപ്പുറം: തിരൂരിൽ അമ്മയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന, മകൻ അമൻ മാലിക് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്ന് നിഗമനം.

മാതാവിൻ്റെ മരണം യുവതിയെ മാനസികമായി തളർത്തിയിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മരിക്കുന്നതിന് മുമ്പ് എഴിതിയ കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്.

മലപ്പുറത്ത് അമ്മയെയും ഒന്നര വയസുള്ള മകനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
വിവോ, ഐക്യൂ ഫോൺ ഉടമകൾ ജാഗ്രതൈ..വ്യാജ അപ്ഡേറ്റ് സന്ദേശം പണം ചോർത്തിയേക്കും

ഇന്നലെ രാത്രി എട്ട് മണിക്ക് പിതാവ് പള്ളിയിൽ പോയ സമയത്താണ് സംഭവം നടന്നത്. വീട്ടിൽ മടങ്ങി എത്തിയപ്പോൾ ഇവരെ കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com