കൊടും ക്രൂരത; മോഷണം ആരോപിച്ച് യുവതിക്ക് സഹോദരൻ്റെ മർദനം

സ്വർണമാല മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ജോമോളെ സഹോദരനും ഭാര്യയും ചേർന്ന് ആക്രമിച്ചത്.
Woman beaten by brother for accusing her of theft
മോഷണം ആരോപിച്ച് യുവതിക്ക് സഹോദരൻ്റെ മർദനം
Published on: 
Updated on: 

കൊച്ചി: സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരൻ്റെ ക്രൂര മർദനം. ആലങ്ങാട് സ്വദേശി ജോമോൾക്കാണ് സഹോദരൻ്റെ മർദനമേറ്റത്. സഹോദരൻ ജോയ്സണും ഭാര്യയും ചേർന്ന് മർദിച്ചെന്നാണ് പരാതി. മോഷണക്കഥ വ്യാജ ആരോപണമാണെന്നാണ് എഫ്ഐആറിലുള്ളത്.

വാടക വീട്ടിൽ വച്ച് ഇന്നലെയാണ് സഹോദരൻ യുവതിയെ ക്രൂരമായി ആക്രമിച്ചത്. കുറച്ച് നാളായി ഇരുവരും തമ്മിൽ പലവിധ തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് മോഷണക്കുറ്റം ആരോപിച്ച് യുവതിയെ മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ചത്.

Woman beaten by brother for accusing her of theft
"ആരെയും പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിട്ടില്ല"; പ്രതിപക്ഷ നേതാവിൻ്റെ വാദം തള്ളി എ.പി.അനിൽകുമാർ

മൊബൈൽ ഫോൺ വലിച്ചെറിയുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. നടുക്കുന്ന മർദന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. സഹോദരൻ തന്നെ ക്രൂരമായി ശാരീരികമായി ഉപദ്രവിച്ചെന്ന് യുവതി പൊലീസിൽ പരാതി നൽകി.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏറെ നാളായി നിലനിന്നിരുന്ന കുടുംബ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

Woman beaten by brother for accusing her of theft
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്