എറണാകുളം: പൂത്തോട്ടയിൽ നടുറോഡിൽ യുവതിക്ക് മർദനം. യുവതിയെ ക്രൂരമായി മർദിച്ചെന്നും റോഡിലിട്ട് വലിച്ചിഴച്ചെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽ അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. യുവതി ഭാര്യ ആണെന്നും കുടുംബ വഴക്കാണെന്നുമാണ് ഇയാൾ പറയുന്നത്.