എറണാകുളം: വടക്കൻ പറവൂരിൽ പ്രസവത്തിനു പിന്നാലെ യുവതി മരിച്ചത് ചികിത്സാപ്പിഴവിനെ തുടർന്ന് എന്ന് പരാതി. പട്ടണം സ്വദേശിനി കാവ്യമോൾ (30) ആണ് മരിച്ചത്. പ്രസവത്തിന് പിന്നാലെ അമിതമായ രക്തസ്രാവം ഉണ്ടാവുകയും നില വഷളാവുകയുമായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. അതേസമയം, ചികിത്സയിൽ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് ഡോൺ ബോസ്കോ ആശുപത്രി അധികൃതരുടെ വിശദീകരണം.
ഡിസംബർ 23നാണ് കാവ്യമോളെ നോർത്ത് പറവൂരിലെ ഡോൺ ബോസ്കോ ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്. 24ന് പ്രസവം നടന്നതിന് പിന്നാലെ ശാരീരിക ബുദ്ധിമിട്ടുകൾ അനുഭവപ്പെട്ട കാവ്യയെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. 31നാണ് ചികിത്സയിലിരിക്കെ കാവ്യമോൾക്ക് മരണം സംഭവിച്ചത്.