വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ലക്ഷങ്ങൾ തട്ടിയെടുത്തു; കഴക്കൂട്ടത്തെ ജിം ഉടമയ്‌ക്കെതിരെ പരാതിയുമായി യുവതി

കഴക്കൂട്ടത്തെ കലോറി ജിം ഉടമയായ വിഷ്ണുവിനെതിരെയാണ് ഗുരുതരമായ ആരോപണവുമായി തിരുവനന്തപുരം സ്വദേശിനിയായ യുവതി രംഗത്തെത്തിയിരിക്കുന്നത്
വിഷ്ണു
വിഷ്ണുSource: News Malayalam 24x7
Published on

തിരുവനന്തപുരം:തിരുവനന്തപുരത്ത് ജിം ഉടമ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും സാമ്പത്തിക ചൂഷണം നടത്തിയതായും പരാതി നൽകി യുവതി. കഴക്കൂട്ടത്തെ കലോറി ജിം ഉടമയായ വിഷ്ണുവിനെതിരെയാണ് ഗുരുതരമായ ആരോപണവുമായി തിരുവനന്തപുരം സ്വദേശിനിയായ യുവതി രംഗത്തെത്തിയിരിക്കുന്നത്. ഇയാൾ പെൺകുട്ടിയെ ക്രൂര മർദനത്തിനിരയാക്കിയതായും പരാതിയിൽ പറയുന്നു.

വിഷ്ണു
"വരാനിരിക്കുന്ന തലമുറയ്ക്ക് നേരെ ജൂറി കണ്ണടച്ചു"; സംസ്ഥാന അവാർഡിൽ കുട്ടികളുടെ സിനിമ പരിഗണിക്കാത്തിൽ വിമർശനവുമായി ബാലതാരം ദേവനന്ദ

സംഭവത്തെ തുടർന്ന് യുവതി മംഗലപുരം പൊലീസ് സ്റ്റേഷൻ, വനിതാ കമ്മീഷൻ,വനിതാ സെൽ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്

പീഡനത്തിനിരയായ യുവതിയും വിഷ്ണുവും സുഹൃത്തുക്കളായിരുന്നു. ഈ സമയത്ത് ഇയാൾ യുവതിക്ക് വിവാഹവാഗ്ദാനം നൽകുകയും സാമ്പത്തികമായും ശാരീരികവുമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. 12 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ ഇയാൾ യുവതിയെക്കൊണ്ട് ലോൺ എടുപ്പിച്ചത്. ഇതിനു പുറമേ യുവതിയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും 4 ലക്ഷത്തോളം രൂപ ക്രെഡിറ്റ് കാർഡിൽ നിന്നും തട്ടിയെടുക്കുകയും ചെയ്കു. പിന്നീട് ഇയാൾ വിവാഗ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് അത് ചോദിക്കാൻ ചെന്ന യുവതിയെ ഇയാൾ അതിക്രൂരമായി മർദിക്കുകയായിരുന്നു. ഇതേ തുടർന്ന് യുവതിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് യുവതി മംഗലപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.

വിഷ്ണു
'കേരള സർവകലാശാലയിൽ ജാതി വിവേചനം' സംസ്കൃത വകുപ്പ് ഡീൻ സി.എൻ.വിജയകുമാരിക്കെതിരെ ആരോപണം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com