സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം; പ്രതി അറസ്‌റ്റിൽ

ചെറുവണ്ണൂർ കുണ്ടായിത്തോട് സ്വദേശി സി. മുഹമ്മദ് അഫ്ലഹ് ആണ് മാറാട് പൊലീസിൻ്റെ പിടിയിലായത്
Woman traveling on a scooter intercepted and subjected to sexual assault
സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം
Published on: 
Updated on: 

കോഴിക്കോട്: ബേപ്പൂരിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്‌റ്റിൽ. ചെറുവണ്ണൂർ കുണ്ടായിത്തോട് സ്വദേശി സി. മുഹമ്മദ് അഫ്ലഹ് ആണ് മാറാട് പൊലീസിൻ്റെ പിടിയിലായത്. ബുധനാഴ്ച രാത്രി അരക്കിണർ മുണ്ടകൻപാടം റോഡിൽ വെച്ചായിരുന്നു അതിക്രമം.

ജോലി കഴിഞ്ഞു വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തി കടന്നുപിടിച്ച് അതിക്രമം കാട്ടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Woman traveling on a scooter intercepted and subjected to sexual assault
മകളെ പീഡിപ്പിച്ചതിൽ വൈരാഗ്യം; രണ്ടാം ഭർത്താവിനെ കൊന്ന് റയിൽവേ ട്രാക്കിൽ തള്ളിയ കേസിൽ ഭാര്യയും മകളും അറസ്റ്റിൽ

മുൻപും സമാനമായ സംഭവത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. താമരശേരി സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചു  കയറി നഗ്നതാ പ്രദർശനം നടത്തി ശരീരത്തിൽ കടന്നു പിടിച്ചതിനും ഇൻസ്റ്റഗ്രാമിൽ പരാതിക്കാരിയുടെ മോർഫ് ചെയ്ത ചിത്രം അയച്ചുകൊടുത്തതിനും താമരശേരി സ്റ്റേഷനിലും പ്രതിക്കെതിരെ കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Woman traveling on a scooter intercepted and subjected to sexual assault
നെടുമ്പാശേരി വാഹനാപകട കേസ്; സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കും
News Malayalam 24x7
newsmalayalam.com