നെടുമ്പാശേരി വാഹനാപകട കേസ്; സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കും

പ്രതികൾ സെഷൻസ് കോടതിയിലോ ഹൈക്കോടതിയിലോ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് നീക്കം.
The accused, including Suhail, will approach a higher court for bail
സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കും
Published on: 
Updated on: 

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകട കേസിലെ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കും. സെഷൻസ് കോടതിയിലോ ഹൈക്കോടതിയിലോ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് നീക്കം. തുടർച്ചയായ നാല് ദിവസം അവധി ആയതിനാൽ ഹർജി സമർപ്പിക്കുന്നത് വൈകാനാണ് സാധ്യത. അതുവരെ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമെന്നാണ് വിവരം.

അതേസമയം സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. സുഹൈല്‍ ഉള്‍പ്പടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.

The accused, including Suhail, will approach a higher court for bail
ബുധനാഴ്ച വരെ മഴ കനക്കും; കേരളാതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

ചോദ്യം ചെയ്യലിനും മൊഴിയെടുപ്പിനും ഉള്‍പ്പടെ സുഹൈലിനെ കസ്റ്റഡിയില്‍ കിട്ടിയത് രണ്ട് ദിവസം മാത്രമാണെന്നും ഇത് അന്വേഷണത്തിന് അപര്യാപ്തമാണെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. സുഹൈലിൻ്റെ സുഹൃത്തുക്കളായ നിനവ്, ജോയല്‍, അമീന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് വിഐപി റോഡില്‍ നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ കാറിടിച്ച് ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കല്‍പ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാര്‍ക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

The accused, including Suhail, will approach a higher court for bail
ആണുങ്ങളുടെ സർക്കാരാണെങ്കിൽ നടപടിയെടുക്കും, അങ്ങനെയൊരു സർക്കാർ ഇവിടെയുണ്ടോ? : കെ . സുധാകരൻ

Related Stories

High levels of alcohol in Suhail's body
Investigation against bars that served alcohol to Suhail
19 കാരന് നിയമവിരുദ്ധമായി മദ്യം നൽകി; നെടുമ്പാശേരി വാഹനാപകടത്തിൽ  ബാറുകൾക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി
CCTV footage of the Nedumbassery accident obtained by News Malayalam
News Malayalam 24x7
newsmalayalam.com