അപകടത്തിൻ്റെ ദൃശ്യങ്ങൾ
അപകടത്തിൻ്റെ ദൃശ്യങ്ങൾSource: News Malayalam 24x7

പാലക്കാട് ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; അമ്മയും അഞ്ചു വയസ് പ്രായമുള്ള കുഞ്ഞും മരിച്ചു

സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻ ദാസിനും സാരമായി പരിക്കേറ്റു
Published on

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, അഞ്ച് വയസുകാരിയായ മകൾ ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻ ദാസിനും സാരമായി പരിക്കേറ്റു.

അപകടത്തിൻ്റെ ദൃശ്യങ്ങൾ
രാം നാരായണനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ മര്‍ദിച്ചു: റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവില്വാമല മലയിലെ വീട്ടിൽ നിന്ന് ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും മകളും. ബന്ധുവായ മോഹൻ ദാസായിരുന്നു വാഹനം ഓടിച്ചത്. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തിൻ്റെ ദൃശ്യങ്ങൾ
പുതുജീവനേകാൻ ഷിബുവിന്റെ ഹൃദയം എത്തും; സർക്കാർ ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ രാജ്യത്ത് ആദ്യം
News Malayalam 24x7
newsmalayalam.com