വീട്ടിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു

നാട്ടുകാരാണ് തീ കെടുത്തി ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമം
Source: News Malayalam 24X7
Published on
Updated on

തിരുവനന്തപുരം;  വീടിനു പിന്നിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരി(67)യാണ് മരിച്ചത്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് വീടിനു പിന്നിൽ ചിതയൊരുക്കി നളിനകുമാരി ജീവനൊടുക്കാൻ ശ്രമിച്ചത്.

ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമം
നെയ്യാറ്റിന്‍കരയില്‍ ചിതയൊരുക്കി ജീവനൊടുക്കാന്‍ ശ്രമം; വീട്ടമ്മ ആശുപത്രിയില്‍

ഭർത്താവ് ക്രിസ്തുദാസിന്റെ ആരോഗ്യസ്ഥിതിയിലെ മനോവിഷമമാണ് ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. നാട്ടുകാരാണ് തീ കെടുത്തി ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലിയ രീതിയിൽ പൊള്ളലേറ്റിരുന്നതായി അധികൃതർ പറഞ്ഞിരുന്നു.

ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമം
വീണാ ജോർജിനെതിരായ ആക്രമണം: കെഎസ്‌യു നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി

ഭർത്താവ് ക്രിസ്തുദാസ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതിൻ്റെ മാനസിക ബുദ്ധിമുട്ടുകളാണ് നളിനികുമാരി ജീവനൊടുക്കിയതിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നിഗമനം. നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.

News Malayalam 24x7
newsmalayalam.com