എഴുത്തുകാരൻ എം. രാഘവൻ അന്തരിച്ചു

നോവലിസ്റ്റ് എം.മുകുന്ദൻ്റെ ജ്യേഷ്ഠ സഹോദരനാണ്.
m Raghavan
എം. രാഘവൻ
Published on
Updated on

കണ്ണൂർ: എഴുത്തുകാരൻ എം. രാഘവൻ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. നോവലിസ്റ്റ് എം. മുകുന്ദൻ്റെ ജ്യേഷ്ഠ സഹോദരനാണ്. മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിൻ്റെ സാംസ്‌കാരിക വിഭാഗത്തിലും ഡല്‍ഹിയിലെ എംബസിയിലും ജീവനക്കാരനായിരുന്നു.

m Raghavan
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി; തലയ്ക്ക് അടിയേറ്റത് മര പരിചകൊണ്ട്

നനവ്, വധു, സപ്തംബര്‍ അകലെയല്ല, ഇനിയുമെത്ര കാതം എന്നീ ചെറുകഥാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. നങ്കീസ്, അവന്‍, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങള്‍ എന്നിവയാണ് നോവലുകൾ. കര്‍ക്കിടകം, ചതുരംഗം, ഹെലന്‍ സിക്ള്‍സ്യൂവിന്റെ ഫ്രഞ്ച് നാടക വിവര്‍ത്തനമായ 'ദോറയുടെ കഥ' എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്. സംസ്കാരം വൈകീട്ട് മൂന്ന് മണിക്ക് മാഹി പൊതു ശ്മശാനത്തിൽ നടക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com