ആര്‍എസ്എസുമായി ധാരണ പാടില്ലെങ്കില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായും പാടില്ല, കോണ്‍ഗ്രസിന് തിരിച്ചടിയാകും: എംഎന്‍ കാരശ്ശേരി

രാഹുലിനെതിരെ കോണ്‍ഗ്രസെടുത്ത തീരുമാനത്തിന്റെ ശോഭ കെടുത്തിയത് കെ. സുധാകരനെ പോലെയുള്ള നേതാക്കളാണെന്നും എം.എന്‍. കാരശ്ശേരി
ആര്‍എസ്എസുമായി ധാരണ പാടില്ലെങ്കില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായും പാടില്ല, കോണ്‍ഗ്രസിന് തിരിച്ചടിയാകും: എംഎന്‍ കാരശ്ശേരി
Published on
Updated on

യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എന്‍. കാരശ്ശേരി. ജമാഅത്തെ ഇസ്ലാമിയ്ക്ക് സ്വീകാര്യത കൊടുക്കുന്നത് ഭാവിയില്‍ ദോഷം ചെയ്യും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വി.ഡി. സതീശന്റെ ധാര്‍മിക നിലപാടാണ് വിജയിച്ചത്. എന്നാല്‍ രാഹുലിനെതിരെ കോണ്‍ഗ്രസെടുത്ത തീരുമാനത്തിന്റെ ശോഭ കെടുത്തിയത് കെ. സുധാകരനെ പോലെയുള്ള നേതാക്കളാണെന്നും എം.എന്‍. കാരശ്ശേരി ന്യൂസ് മലയാളത്തോട് പറഞ്ഞു.

ആര്‍എസ്എസുമായി ധാരണ പാടില്ലെങ്കില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായും ധാരണ പാടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ മൂക്കാതെ പഴുത്ത അഹങ്കാരിയാണ്. അതുകൊണ്ടാണ് പാര്‍ടി നടപടിയെടുത്തിട്ടും അതിന് പുല്ലുവില കല്പിച്ച് നടന്നത് വിമര്‍ശനം.

ആര്‍എസ്എസുമായി ധാരണ പാടില്ലെങ്കില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായും പാടില്ല, കോണ്‍ഗ്രസിന് തിരിച്ചടിയാകും: എംഎന്‍ കാരശ്ശേരി
മുഖ്യപ്രതിക്ക് സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട്; കൊച്ചിയിൽ എംഡിഎംഎ കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്ക്

വി.ഡി. സതീശന്റെ നിലപാടുകള്‍ ധാര്‍മികത ഉയര്‍ത്തി. എന്നാല്‍ കെ. സുധാകരനെ പോലെയുള്ളവര്‍ കോണ്‍ഗ്രസ് നടപടിയുടെ ശോഭ കെടുത്തിയെന്നും എം.എന്‍. കാരശ്ശേരി. കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ മോശമാണ്, അവരുടെ സൈബര്‍ അണികളെന്നും, രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണച്ച രാഹുല്‍ ഈശ്വറിന്റെ നിലപാടുകള്‍ പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com