ശക്തമായ മഴയ്ക്ക് കാറ്റിനും സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

ആഗസ്റ്റ് ഒന്ന് വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.
Yellow alert in ten districts
പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് ഒന്ന് വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ മുന്നറിയിപ്പിൻ്റെ ഭാഗമായി പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം,തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദത്തിൻ്റെ സ്വാധീനഫലമാണ് മഴ കനക്കുന്നത്. വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെ മഴ കനക്കുന്നത് ആശ്വാസമെന്നാണ് വിലയിരുത്തൽ.

Yellow alert in ten districts
ശ്രീഭദ്രയുടെ തിരോധാനം; സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം

മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മഴയും കാറ്റുമുള്ളപ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ള കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

Yellow alert in ten districts
"സർക്കാരിന്മേൽ പാർട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല"; പിണറായിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്
News Malayalam 24x7
newsmalayalam.com