"ഫിഡൽ കാസ്ട്രോ കഞ്ചാവ് വലിച്ചിട്ടുണ്ട്"; ലഹരിക്കെതിരായ ബോധവൽക്കരണ പരിപാടിയിൽ സി.എൻ. മോഹനനോട് ചോദ്യങ്ങളുമായി യുവാവ് - വീഡിയോ

തൃക്കാക്കരയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ലഹരിക്കെതിരായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്
സി.എൻ. മോഹനൻ
സി.എൻ. മോഹനൻ
Published on

കൊച്ചി: തൃക്കാക്കരയിൽ ലഹരിക്കെതിരായ ബോധവൽക്കരണ പരിപാടി തടസപ്പെടുത്താൻ യുവാവിന്റെ ശ്രമം. സിപിഐഎം നേതാവ് സി.എൻ. മോഹനൻ സംസാരിക്കുന്നതിനിടെയാണ് ചോദ്യങ്ങളുമായി യുവാവെത്തിയത്. ആംസ്റ്റർഡാമിൽ ലഹരി നിയമ വിധേയമാക്കിയെന്നും ഫിഡൽ കാസ്ട്രോ കഞ്ചാവ് വലിച്ചിട്ടുണ്ടെന്നുമാണ് യുവാവിൻ്റെ വാദം.

തൃക്കാക്കരയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ലഹരിക്കെതിരായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. ജില്ലയിൽ ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് അലേർട്ട് തൃക്കാക്കര എന്ന പേരിൽ പരിപാടി നടത്തിയത്. പരിപാടിയുടെ ഭാ​ഗമായി തൃക്കാക്കരയിൽ അഞ്ച് ലക്ഷം ദീപം തെളിയിക്കും. സിപിഐഎം നേതാവ് സി.എൻ. മോഹനനാണ് പരിപാടിയുടെ ഉദ്ഘാടകൻ.

സി.എൻ. മോഹനൻ
പൂവിനെ ചൊല്ലി തർക്കം, കൽപ്പാത്തിയിൽ മൂന്ന് പേർക്ക് കുത്തേറ്റു; ഏറ്റുമുട്ടിയത് വ്യാപാരികളും യുവാക്കളും

പരിപാടിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു യുവാവ് ചോദ്യങ്ങളുമായെത്തിയത്. പരിപാടിയുടെ സംഘാടകർ ഇടപ്പെട്ടാണ് യുവാവിനെ മാറ്റിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com