പള്ളിയിൽ മൂന്നുമേൽ കുർബാന, ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും ഭാഗ്യസൂക്താർച്ചനയും; രാഹുലിന് വഴിപാടുമായി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി

രാഹുൽ മാങ്കൂട്ടത്തിൽ തെറ്റ് ചെയ്തോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും രാഹുലിന്റെ പ്രതിസന്ധി സമയം മാറാനാണ് പൂജയെന്നും റെജോ വള്ളംകുളം പറയുന്നു
വഴിപാട് ടിക്കറ്റ്
വഴിപാട് ടിക്കറ്റ്Source: News Malayalam 24x7
Published on
Updated on

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി വഴിപാടും പൂജയും നടത്തി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി. പള്ളിയിലും ക്ഷേത്രത്തിലും വഴിപാട് നടത്തിയിരിക്കുകയാണ് ജില്ലാ സെക്രട്ടറി റെജോ വള്ളംകുളം. പുതുപ്പള്ളി പള്ളിയിൽ മൂന്നിന്മേൽ കുർബാന, നന്നൂർ ദേവി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജ, ഭാഗ്യസൂക്താർച്ചന എന്നിവയാണ് നടത്തിയത്.

രാഹുൽ മാങ്കൂട്ടത്തിൽ തെറ്റ് ചെയ്തോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും രാഹുലിന്റെ പ്രതിസന്ധി സമയം മാറാനാണ് പൂജയെന്നും റെജോ വള്ളംകുളം പറയുന്നു. "ഒരു യുവനേതാവിനെ സൈബർ ഇടങ്ങളിലും എതിർ രാഷ്ട്രീയ പാർട്ടികളും വേട്ടയാടുമ്പോൾ, അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുക എന്നത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഉത്തരവാദിത്വമാണെന്ന് തോന്നി. ഒരുപാട് വേട്ടയാടപ്പെടുന്ന സ്ഥിതി വരുമ്പോഴാണ് ഇത്തരത്തിൽ പ്രതികരിച്ചുപോകുന്നത്," റെജോ വള്ളംകുളം പറഞ്ഞു.

വഴിപാട് ടിക്കറ്റ്
രാഹുലിന് സയനൈഡ് മോഹന് സമാനമായ മനസ്, ഈ സ്ഥിരം കുറ്റവാളിയെ ചേർത്തുനിർത്തി പ്രോത്സാഹിപ്പിക്കുന്നത് കോൺഗ്രസ് നേതൃത്വം: വി. വസീഫ്

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന ചാറ്റ് ന്യൂസ് മലയാളത്തിന് ലഭിച്ചു. തനിക്കെതിരെ നിന്നവർക്ക് അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നാണ് രാഹുലിന്റെ ഭീഷണി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട. എല്ലാം തീർന്ന് നിൽക്കുന്ന ഒരാളെയാണോ പേടിപ്പിക്കുന്നതെന്നും നീ എന്ത് ചെയ്താലും ഞാൻ താങ്ങും എന്നാൽ നീ താങ്ങില്ലെന്നും രാഹുലിൻ്റെ ഭീഷണി.

വഴിപാട് ടിക്കറ്റ്
"എനിക്കും കുടുംബത്തിനും എതിരെ നിന്നവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചു കൊടുക്കും, ഞാൻ ചെയ്യുന്നത് നീ താങ്ങില്ല"; രാഹുലിന്റെ ഭീഷണി സന്ദേശങ്ങള്‍ പുറത്ത്

"തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കും. കുറ്റസമ്മതം നടത്താൻ ആണ് തിരുമാനം. അങ്ങനെ ഞാൻ മാത്രം മോശം ആകുന്ന പരിപാടി നടക്കില്ല. ഞാൻ എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു. ഇമേജ് തിരിച്ചു പിടിക്കൽ ഒന്നുമല്ല മോളെ. അതൊക്കെ നിന്റെ തോന്നൽ ആണ്. ഇനി ഞാൻ ഒന്നും സറണ്ടർ ചെയ്യില്ല എന്ന തീരുമാനം ഉണ്ട്. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും. നീ ചെയ്യുന്നത് ഞാൻ താങ്ങും ബട്ട് നീ താങ്ങില്ല", എന്നും രാഹുലിൻ്റെ ഭീഷണി സന്ദേശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com