മലപ്പുറം: മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് പ്രവർത്തക സമിതി. മൂന്ന് ടേം കഴിഞ്ഞവർക്ക് മത്സരിക്കാൻ ഇളവ് നൽകിയതിലാണ് വിമർശനം. പാർലമെന്ററി ബോർഡിൽ യൂത്ത് ലീഗിനെ തഴഞ്ഞു. വനിതാ ലീഗ് നേതാക്കളെ ഉൾപ്പെടുത്തിയിട്ടും യൂത്ത് ലീഗിനെ പരിഗണിച്ചില്ലെന്നും നേതാക്കൾ വിമർശിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെതിരെയും യൂത്ത് ലീഗ് നേതാക്കൾ വിമർശനം ഉന്നയിച്ചു. പി.എം.എ. സലാമിന് ഇപ്പോഴും രാഷ്ട്രീയ പക്വതയില്ല. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനെന്ന വിമർശനം തെരഞ്ഞെടുപ്പ് സമയത്ത് തിരിച്ചടിയുണ്ടാക്കുമെന്നും യൂത്ത് ലീഗ് വിമർശിച്ചു.