തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ യുവാവിൻ്റെ ലൈംഗികാതിക്രമം. റഷ്യൻ യുവതിക്ക് നേരെ അക്രമി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. യുവതിയുടെ പരാതിക്ക് പിന്നാലെ ക്രിമിനൽ കേസുകളിൽ പ്രതിയായ അനസിനെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ വൈകീട്ട് നാല് മണിയോടെ ആയിരുന്നു വിദേശ വനിതയെ ആക്രമിച്ചിട്ട് പ്രതി രക്ഷപ്പെട്ടത്. വർക്കല സൗത്ത് ക്ലിഫിലെ റിസോർട്ടിൽ നിന്നും കടൽത്തീരത്തേക്ക് ഇറങ്ങിപ്പോയ റഷ്യൻ യുവതിക്ക് നേരെ അക്രമി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചതോടെ ഇയാൾ റഷ്യൻ യുവതിയുടെ ദേഹത്ത് കടന്നു പിടിച്ചു. മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനസ്.