സ്വർണക്കൊള്ളയിൽ യുദ്ധ ഭൂമിയായി തലസ്ഥാനം; യുവമോർച്ചയുടെ നിയമസഭാ മാർച്ചിൽ വൻ സംഘർഷം

ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. സംഘർഷത്തിൽ ഒരു പ്രവർത്തകന് പരിക്കേറ്റു
യുവമോർച്ച പ്രതിഷേധം
Source; News Malayalam 24X7
Published on
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ യുദ്ധ ഭൂമിയായി തലസ്ഥാനം. യുവമോർച്ചയുടെ നിയമസഭാ മാർച്ചിൽ വൻ സംഘർഷം. പല റൗണ്ട് ജലപീരങ്കി പ്രയോഗിച്ച് പൊലീസ്. ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. സംഘർഷത്തിൽ ഒരു പ്രവർത്തകന് പരിക്കേറ്റു.

യുവമോർച്ച പ്രതിഷേധം
"വി.ഡി. സതീശൻ അക്രമത്തെ ന്യായീകരിക്കുന്നു, തിരിച്ചടികൾ മറയ്ക്കാൻ ബോധപൂർവം കുഴപ്പം ഉണ്ടാക്കുന്നു"; സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് മുഖ്യമന്ത്രി

സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിലും ഇന്ന് സംഘർഷം സാഹചര്യമായിരുന്നു. എംഎൽഎമാരായ അൻവർ സാദത്തും മാത്യു കുഴൽനാടനും സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കടന്നു. പ്രതിപക്ഷം ഉയർത്തിയ ബാനർ വാച്ച് ആൻഡ് വാർഡ് പിടിച്ചെടുത്തു. നാടകീയ രംഗങ്ങൾക്കാണ് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്.

യുവമോർച്ച പ്രതിഷേധം
പ്രതിപക്ഷത്തിന് സഭയ്ക്കുള്ളിൽ ഒരുനിലപാടും പുറത്ത് മറ്റൊന്നും; സ്വർണക്കൊള്ളയിൽ ചർച്ച നടത്താൻ സർക്കാർ തയ്യാർ: പി.രാജീവ്

സ്വർണക്കൊള്ളയിൽ പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുകയാണ്. പ്രതികൾക്ക് പുറത്തിറങ്ങാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദമാണ് എസ്ഐടി ഇങ്ങനെ നീങ്ങാൻ കാരണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയുടെ നടുത്തളത്തിൽ പ്രതിപക്ഷ പ്രതിഷേധം തുടങ്ങിയതോടെ ഭരണപക്ഷ അംഗങ്ങളും നേരിടാൻ മുന്നോട്ടുവന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com