
കൊൽക്കത്ത ആർജി കാർ ആശുപത്രിയിൽ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ജൂനിയർ ഡോക്ടറുടെ വാർത്ത രാജ്യത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നതിൽ തെളിവുകൾ നിരത്തിയിട്ടും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായിട്ടില്ല. പിന്നാലെ നീതി തേടി സ്വാതന്ത്ര്യദിന രാത്രിയില്‍ സ്ത്രീകള്‍ കൂട്ടമായി തെരുവുകളിലിറങ്ങി. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.
പ്രതിഷേധത്തിനെത്തിയ എൺപതുകാരി
സ്ത്രീ സംഘടനാ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, സിനിമാ താരങ്ങള്‍ എന്നിവര്‍ക്കൊപ്പം പുരുഷന്മാരും ഐക്യദാര്‍ഢ്യവുമായി ഒപ്പം കൂടി. പ്ലക്കാര്‍ഡുകള്‍ക്കൊപ്പം മെഴുകുതിരികളും ഏന്തിയായിരുന്നു പ്രതിഷേധം. കൊല്‍ക്കത്തയ്ക്കു പുറമേ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും സ്ത്രീകള്‍ അര്‍ധരാത്രി തെരുവിലിറങ്ങി പ്രതിഷേധിച്ചു. 2012ൽ ഡൽഹിയിൽ ഓടികൊണ്ടിരിക്കുന്ന ബസിൽ യുവതി ക്രൂര പീഡനം നേരിട്ടപ്പോഴായിരുന്നു രാജ്യം ഇത്തരത്തില്‍ പ്രതിഷേധിച്ചത്.
ഇന്ത്യക്ക് പുറമെ ആഗോളതലത്തിലുള്ള ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും തിരിതെളിച്ചിരിക്കുകയാണ് കൊൽക്കത്ത കൊലപാതകം. ജൂനിയര്‍ ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്ന പ്രഖ്യാപനവുമായി യു.എസിലും പ്ലക്കാര്‍ഡുകളുമായി ആളുകൾ തെരുവിലിറങ്ങി.
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാചരണത്തില്‍, നീതി തേടിയിറങ്ങിയ സ്ത്രീകളുടെ സമരം രാജ്യാന്ത മാധ്യമങ്ങളും പ്രധാന വാര്‍ത്തയാക്കി. ബിബിസി, റോയിട്ടേഴ്സ്, ദി ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കൊല്‍ക്കത്തയിലെ ഡോക്ടറുടെ മരണവും തുടര്‍ന്നുള്ള പ്രതിഷേധവും സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വലിയ പ്രാമുഖ്യം നൽകിയത്.
ഗാർഡിയനിൽ പ്രത്യക്ഷപ്പെട്ട വാർത്ത
എൻബിസി ന്യൂസ്
അസോസിയേറ്റഡ് പ്രസ്
ബിബിസി
രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങൾ എത്തിയതോടെ സമൂഹമാധ്യമങ്ങളും യുവ ഡോക്ടറുടെ കൊലപാതകത്തിൽ ശക്തമായ ക്യാമ്പെയിൻ ഉയർന്നു . ജസ്റ്റിസ് ഫോര്‍ ഡോക്ടര്‍, ജസ്റ്റിസ് ഫോര്‍ ആര്‍ജെ കര്‍ എന്നിങ്ങനെ ഹാഷ്‌ടാഗുകളിലൂടെയാണ് സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം.
ജോലിസ്ഥലങ്ങളിലെ ഡോക്ടർമാരുടെ സുരക്ഷവലിയ ചോദ്യചിഹ്നമാവുന്ന സാഹചര്യത്തിൽ കേരളത്തിലെ യുവ ഡോക്ടർമാർ സമരത്തിനിറങ്ങുകയാണ്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാണ് ഡോക്ടർമാരുടെ ആവശ്യം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയ കരട് ബില്ല് കഴിഞ്ഞ അഞ്ച് വർഷമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടില്ല.