കുതിച്ചും കിതച്ചും ഇന്ത്യൻ കായികരംഗം; 2025ലെ പ്രധാന സംഭവങ്ങൾ!

ഇന്ത്യൻ ക്രിക്കറ്റിൻ്റെ തിരിച്ചുവരവിൻ്റെ നാളുകളായിരുന്നു 2025ൽ കണ്ടത്.
lookback to Indian Sports in 2025
News Malayalam 24x7
Published on
Updated on

ഇന്ത്യൻ ക്രിക്കറ്റ്

ഇന്ത്യൻ ക്രിക്കറ്റിൻ്റെ തിരിച്ചുവരവിൻ്റെ നാളുകളായിരുന്നു 2025ൽ കണ്ടത്. പുരുഷ ക്രിക്കറ്റിലേക്ക് നോക്കുമ്പോൾ ഏകദിനത്തിലും ടി20യിലും കൂടുതൽ കരുത്താർജിച്ച ടീം ഇന്ത്യ, ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ ദുർബലരാകുന്ന കാഴ്ചയാണ് 2025ൽ കാണാനായത്. ദീർഘകാലം ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റുകളിലും വെന്നിക്കൊടി പാറിച്ചിരുന്നു ഇന്ത്യൻ ടീം, 2025ലേക്ക് വരുമ്പോൾ ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ പോലുള്ള ടെസ്റ്റ് ടീമുകളോട് പരമ്പര അടിയറവ് വയ്ക്കുന്ന കാഴ്ച കാണാനായി.

ഐപിഎല്ലിൽ നീണ്ട 18 വർഷത്തെ കാത്തിരിപ്പിന് ശേഷം കോഹ്‌ലിയുടെ ആർസിബി കിരീടത്തിൽ മുത്തമിട്ടതും ഇതേ വർഷമാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്ക ആദ്യമായി ജേതാക്കളാകുന്നതിനും 2025 സാക്ഷ്യം വഹിച്ചു.

>> ഫെബ്രുവരി 2

അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് വീഴ്ത്തി ഇന്ത്യൻ പെൺപട ജേതാക്കളായി. നിർണായകമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിനാണ് നീലപ്പട തോല്‍പ്പിച്ചത്. ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ മലയാളി വി.ജെ. ജോഷിതയും അംഗമായിരുന്നു. സ്കോര്‍: ദക്ഷിണാഫ്രിക്ക 82, ഇന്ത്യ 11.2 ഓവറില്‍ 84/1.

>> മാർച്ച് 9

രോഹിത് ശർമയ്ക്ക് കീഴിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ഐസിസി ചാംപ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. 2013ൽ ധോണിയും കൂട്ടരും ഈ കിരീടമുയർത്തിയ ശേഷം, നീണ്ട 12 വർഷങ്ങൾക്ക് ഇപ്പുറമാണ് ഇന്ത്യ വീണ്ടും ചാംപ്യൻസ് ട്രോഫി കിരീടം നേടിയത്. 76 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ, കീവീസുകാർ ഉയർത്തിയ 252 റൺസിൻ്റെ വിജയലക്ഷ്യം 49 ഓവറിനകം ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

India Wins ICC Champions Trophy 2025
lookback to Indian Sports in 2025
24 'വെട്ട്' കിട്ടിയ 'എമ്പുരാൻ', പേരിന് ഇൻഷ്യലിട്ട് 'ജാനകി'; 2025ൽ സെൻസ‍ർ കത്തിക്ക് ഇരയായ മലയാള സിനിമകൾ

>> ജൂൺ 4

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ ജേതാക്കളായി. 18 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് വിരാട് കോഹ്‌ലിയുടെ ഫ്രാഞ്ചൈസി കിരീടത്തിൽ മുത്തമിട്ടത്. ആവേശകരമായ ഫൈനലിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിനാണ് ആർസിബി തോൽപ്പിച്ചത്.

>> ജൂൺ 14

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ നിലവിലെ ചാംപ്യന്മാരായിരുന്ന ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ജേതാക്കളായി. 27 വർഷത്തിന് ശേഷമാണ് ഒരു ഐസിസി കിരീടം ദക്ഷിണാഫ്രിക്ക നേടുന്നത്. ഓസീസ് ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം നാലാം ദിനം ദക്ഷിണാഫ്രിക്ക ചേസ് ചെയ്തു. നാലാം ഇന്നിങ്സിൽ എയ്ഡൻ മാർക്രം നേടിയ സെഞ്ച്വറിയും, പരിക്കിനെ വകവെക്കാതെ ബാറ്റ് വീശിയ പ്രോട്ടീസ് നായകൻ ടെംപ ബാവുമയുടെ പോരാട്ടവീര്യവും, മത്സരത്തിലാകെ ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയ കഗീസോ റബാഡയുടെ മാസ്മരിക പ്രകടനവും ആരും മറക്കില്ല.

Image: RCB/X
Image: RCB/X

>> സെപ്റ്റംബർ 28

ഏഷ്യാ കപ്പ് ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ ജേതാക്കളായി. പാകിസ്ഥാൻ ഉയർത്തിയ 147 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അനായാസം ഇന്ത്യ മറികടന്നു.

>> നവംബർ 2

വനിതാ ക്രിക്കറ്റിലും ചരിത്രത്തിലെ ആദ്യത്തെ ഏകദിന ലോകകപ്പ് കിരീടവുമായി ഇന്ത്യൻ വനിതകൾ മിന്നിത്തിളങ്ങിയ വർഷം കൂടിയാണ് 2025. നവംബർ 2ന് നടന്ന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യൻ പെൺപുലികൾ തോൽപ്പിച്ചത്. വനിതാ ക്രിക്കറ്റ് അടക്കിവാണ ഓസീസിൻ്റെയും ഇംഗ്ലണ്ടിൻ്റെയും അപ്രമാദിത്തം ഇന്ത്യ തകർത്തൊരു വർഷം കൂടിയായിരുന്നു 2025.

>> ഡിംസബർ 19

സയ്യിദ് മുഷ്താഖലി ട്രോഫി കിരീടം ജാർഖണ്ഡിന്. ഫൈനലിൽ ഹരിയാനയെ 69 റൺസിനാണ് ഇഷാൻ കിഷൻ നയിച്ച ടീം തോൽപ്പിച്ചത്. ജാർഖണ്ഡ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്തപ്പോൾ ഹരിയാന 18.3 ഓവറിൽ 193 റൺസിന് പുറത്തായി.

lookback to Indian Sports in 2025
സര്‍വപ്രതാപിയാകുന്ന എഐ; 2025ല്‍ മാത്രം സംഭവിച്ചത് ഇതൊക്കെ
Source: X/ Mithali Raj

ഇന്ത്യൻ ഫുട്ബോൾ

ഇന്ത്യൻ ഫുട്ബോളിന് തിരിച്ചടികളുടെ നാളുകളാണ് 2025ൽ ഏറെയും. മനോലോ മാർക്വേസിന് കീഴിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ പുരുഷ ടീം നിറംമങ്ങിയതും, ഖാലിദ് ജമീലിന് കീഴിൽ ഉയർന്നുപറക്കാൻ ഇന്ത്യൻ ഫുട്ബോൾ പുതിയ ചിറകുകൾ തേടുന്നതുമാണ് 2025ലെ രത്നച്ചുരുക്കം. ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പിന് സ്പോൺസർമാരില്ലാതെ പോകുന്നത് രാജ്യത്തെ ടോപ് ഡിവിഷൻ ലീഗിനെ കൊല്ലാക്കൊല ചെയ്യുന്നതിന് തുല്യമാണ്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും അതിൽ കാര്യമായൊന്നും ചെയ്യാനാകുന്നില്ല.

>> മെയ് 2

എഐഎഫ്എഫ് 2025ലെ മികച്ച പുരുഷ, വനിതാ താരങ്ങളെ പ്രഖ്യാപിച്ചു. മോഹൻ ബഗാൻ്റെയും ഇന്ത്യൻ ദേശീയ ടീമിൻ്റെയും ഡിഫൻഡറായ സുഭാശിഷ് ​​ബോസ് 2025ലെ മെൻസ് പ്ലേയർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടു. ഈസ്റ്റ് ബംഗാൾ സ്ട്രൈക്കർ സൗമ്യ ഗുഗുലോത്ത് 2025ലെ വുമൺസ് ഫുട്ബോളർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടു.

>> മെയ് 18

അണ്ടർ 19 സാഫ് ചാംപ്യൻഷിപ്പിൽ പെനാൽറ്റി ഷൂട്ടൌട്ടിൽ ബംഗ്ലാദേശിനെ 4-3ന് വീഴ്ത്തി ഇന്ത്യ ജേതാക്കളായി. നാലാം തവണയാണ് ഇന്ത്യ ഈ വിഭാഗത്തിൽ കിരീടം നേടുന്നത്. ഗോൾ സ്കോററായ ഡാനി മെയ്തെയും ഗോൾകീപ്പർ സുരജ് സിങ് അഹെയ്ബം എന്നിവർ തകർപ്പൻ പ്രകടനമാണ് നടത്തിയത്.

Indian National football team coach khalid Jamil
ഖാലിദ് ജമീൽ, ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൻ്റെ പരിശീലകൻ Source: X/ khalid Jamil

>> ഓഗസ്റ്റ് 13

ഖാലിദ് ജമീൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിൻ്റെ കോച്ചായി ചുമതലയേറ്റു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ സ്പാനിഷുകാരനായ മനോലോ മാർക്കേസിനെ നേരത്തെ ഇന്ത്യ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു.

>> ഓഗസ്റ്റ് 23

134ാമത് ഡ്യൂറണ്ട് കപ്പിൽ നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്‌സി ചാംപ്യന്മാർ. ഫൈനലിൽ ഡയമണ്ട് ഹാർബർ എഫ്‌സിയെ 6-1ന് തകർത്താണ്, തുടർച്ചയായ രണ്ടാം വർഷവും ഡ്യൂറണ്ട് കപ്പ് ജേതാക്കളായത്.

>> ഓഗസ്റ്റ് 29

2025 കാഫാ നേഷൻസ് കപ്പിൽ ഇന്ത്യ താജിക്കിസ്ഥാനെ 2-1ന് വീഴ്ത്തി. കഴിഞ്ഞ 17 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ താജിക്കിസ്താനെ തോൽപ്പിക്കുന്നത്. 2023 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈത്തിനെ തോൽപ്പിച്ച ശേഷം വിദേശമണ്ണിൽ ഇന്ത്യ നേടുന്ന ആദ്യ വിജയമായിരുന്നു ഇത്.

>> സെപ്റ്റംബർ 9

മധ്യേഷ്യയിലെ പ്രധാന ഫുട്ബോൾ ടൂർണമെൻ്റായ '2025 കാഫാ നേഷൻസ് കപ്പിൽ' (CAFA Nations Cup 2025) വെങ്കലം നേടി ഇന്ത്യൻ ഫുട്ബോൾ ടീം. സാഫ് പ്രദേശത്തിന് പുറത്ത് ഇതാദ്യമായി മത്സരിച്ച ഇന്ത്യൻ ടീം, മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫിൽ കരുത്തരായ ഒമാനെ പെനാൽറ്റി ഷൂട്ടൌട്ടിൽ 3-2ന് വീഴ്ത്തിയാണ് കരുത്തു കാട്ടിയത്.

Suni Chhetri

>> നവംബർ 7

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി വിരമിച്ചു. 2027ലെ ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ തീരുമാനം. നേരത്തെ 2024 ജൂണിൽ വിരമിച്ചിരുന്ന ഛേത്രി, മുൻ ഇന്ത്യൻ പരിശീലകൻ മനോലോ മാർക്വേസിൻ്റെ അഭ്യർഥനയെ തുടർന്നാണ് വിരമിക്കൽ തീരുമാനം പിൻവലിച്ചത്. മടങ്ങിവരവിൽ ഇന്ത്യക്കായി ആറ് മത്സരങ്ങൾ കളിച്ച ഛേത്രി ഒരു ഗോൾ മാത്രമാണ് നേടിയത്. ഒക്ടോബർ 14ന് സിംഗപ്പൂരിനെതിരായ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരമായിരുന്നു മുൻ ഇന്ത്യൻ നായകൻ്റെ അവസാന അന്താരാഷ്ട്ര മത്സരം.

>> ഡിസംബർ 7

എഐഎഫ്എഫ് സംഘടിപ്പിച്ച സൂപ്പർ കപ്പിൽ എഫ്‌സി ഗോവ ജേതാക്കൾ. ഫൈനലിൽ കരുത്തരായ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ പെനാൽറ്റി ഷൂട്ടൌട്ടിൽ 6-5ന് തകർത്താണ് ഗോവ കിരീടത്തിൽ മുത്തമിട്ടത്. ഇത് മൂന്നാം തവണയാണ് ഗോവ സൂപ്പർ കപ്പിൽ ജേതാക്കളാകുന്നത്.

ഇന്ത്യൻ ഹോക്കി

ഇന്ത്യയുടെ ദേശീയ കായികയിനമായ ഹോക്കിയുടെ നൂറാം വാർഷികാഘോഷങ്ങളുടെ നിറവിലാണ് രാജ്യം. ഹോക്കിയിൽ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ഹോക്കി ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ വ്യാപക ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനിടയിൽ ഇന്ത്യൻ ഹോക്കി ടീം അഭിമാനകരമായ വിജയങ്ങൾ പലതും നേടുന്നുണ്ട്.

>> സെപ്റ്റംബർ 7

ഏഷ്യാ കപ്പ് ഹോക്കിയില്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്താണ് ഇന്ത്യ കിരീടമണിഞ്ഞത്. ജയത്തോടെ ഇന്ത്യ 2026ലെ ലോകകപ്പിനും യോഗ്യത നേടി.

>> നവംബർ 7

'ഇന്ത്യൻ ഹോക്കിയുടെ 100 വർഷങ്ങൾ' രാജ്യവ്യാപകമായി വിവിധ പരിപാടികളോടെ ആചരിച്ചു. 550 ജില്ലകളിലായി 14000 ഹോക്കി മത്സരങ്ങൾ സംഘടിപ്പിച്ചതായി കായികമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. 36000 യുവതാരങ്ങളാണ് ഈ മത്സരങ്ങളുടെ ഭാഗമായത്.

>> ഡിസംബർ 7

2025 ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ പുരുഷ ടീമിന് വെങ്കലം. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ അർജൻ്റീനയെ 4-2ന് തോൽപ്പിച്ചു.

Indian Hockey
lookback to Indian Sports in 2025
ആറ് പന്തുകളും സിക്സറിന് പറത്തിയ യുവി മാജിക് | LEGACY OF YUVRAJ SINGH VIDEO

Related Stories

No stories found.
News Malayalam 24x7
newsmalayalam.com