വടകരയില്‍ മുക്കുപണ്ടം വെച്ച് 17 കോടിയുമായി മനേജർ മുങ്ങി; പൊലീസ് അന്വേഷണം ആരംഭിച്ചു

26 കിലോ സ്വർണത്തിനു പകരം മുക്കുപണ്ടം വച്ച് 17 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി
വടകരയില്‍ മുക്കുപണ്ടം വെച്ച് 17 കോടിയുമായി മനേജർ മുങ്ങി; പൊലീസ് അന്വേഷണം ആരംഭിച്ചു
Published on: 
Updated on: 

കോഴിക്കോട് വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ വൻ തട്ടിപ്പ്. 26 കിലോ സ്വർണത്തിനു പകരം മുക്കുപണ്ടം വച്ച് 17 കോടി രൂപ തട്ടിയെടുത്ത് മുന്‍ മാനേജര്‍ കടന്നു കളഞ്ഞതായി പരാതി. തമിഴ്നാട് മേട്ടുപാളയം സ്വദേശി മധുജയകുമാര്‍ (34) ആണ് തട്ടിപ്പ് നടത്തിയത്.


2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. ജൂലൈ 6ന് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് മധുജയകുമാർ സ്ഥലം മാറി പോയിരുന്നു. എന്നാൽ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ബാങ്കിൽ പുതുതായി ചാർജെടുത്ത മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. വടകര എടോടി ശാഖ മാനേജർ പാനൂർ സ്വദേശി ഇർഷാദിൻ്റ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

News Malayalam 24x7
newsmalayalam.com