'ചൊറി കേസുകള്‍ വരുമ്പോള്‍ അതിന്റെ പിറകെ പോകരുത്: മന്ത്രി കെ.ബി. ഗണേഷ് കുമാര്‍

ഇതിനായി അനാവശ്യമായ വിവാദങ്ങളിലേക്ക് സർക്കാരിനെ വലിച്ചിഴക്കാനാണു ശ്രമം
'ചൊറി കേസുകള്‍ വരുമ്പോള്‍ അതിന്റെ പിറകെ പോകരുത്: മന്ത്രി കെ.ബി. ഗണേഷ് കുമാര്‍
Published on


സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ഇതിനായി അനാവശ്യമായ വിവാദങ്ങളിലേക്ക് സർക്കാരിനെ വലിച്ചിഴക്കാനാണു ശ്രമം. കോൺഗ്രസും ബിജെപിയും തമ്മിൽ നയപരമായി വലിയ വ്യത്യാസമൊന്നും ഇല്ല. ബിജെപിക്ക് കുറച്ച് വർഗീയത കൂടുതലാണ് എന്നേയുള്ളു എന്നും ഗണേഷ് കുമാർ പരിഹസിച്ചു.

സർക്കാരിനെ മോശമായി കാണിച്ച് ഭരണം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബിജെപിക്കും കോൺഗ്രസിനുമുള്ളത്. ഇതിനായി ജമാഅത്തെ ഇസ്ലാമി അടക്കമുള്ള വർഗീയ സംഘടനകളുമായി യുഡിഎഫ് സഖ്യമുണ്ടാക്കി മത്സരിക്കുന്നു. എല്ലാ വർഗീയ പാർട്ടികൾക്കും ഒപ്പം ചേരുകയാണ് യുഡിഫ് നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും നിയമത്തിന് മുന്നിലെത്തിക്കും, അന്വേഷണം നടത്തില്ല എന്ന് ആരും പറഞ്ഞിട്ടില്ല: വി ശിവൻകുട്ടി

വലിയ വികസന പദ്ധതികളാണ് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്നത്. ചില ചൊറി കേസുകൾ വരുമ്പോൾ അതിൻ്റെ പിറകെ പോകരുത്. വിവാദങ്ങളുടെ പിന്നാലെ പോകാതെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കണം. നമ്മുടെ കണ്ണിൽ കാണുന്നതേ വിശ്വസിക്കാവൂ. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വരുന്നതാണോ ശരി എന്നും മന്ത്രി ചോദിച്ചു.

അതേസമയം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇപ്പോഴും മൗനം തുടരുകയാണ് മന്ത്രി. താൻ ഇപ്പോൾ സിനിമയിലില്ലെന്നും, സർക്കാരിന്റെ നയം മുഖ്യമന്ത്രി നേരത്തെ പറഞ്ഞു കഴിഞ്ഞുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണങ്ങളിലും പ്രതികരിക്കാൻ ഗണേഷ് കുമാർ തയ്യാറായില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com