17കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം നായ ഭക്ഷിച്ച നിലയിൽ, നാല് പേർ അറസ്റ്റിൽ

കൃത്യത്തിന് ഉപയോഗിച്ച കത്തികൾ, പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, വാഹനം എന്നിവ പൊലീസ് കണ്ടെടുത്തു.
17-year-old girl gang-raped and murdered
17കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
Published on
Updated on

ഡൽഹി: 17 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. മൃതദേഹ ഭാഗങ്ങൾ തെരുവുനായകൾ ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് ഒരു കൈ വേർപെട്ടിരുന്നു. മൃതദേഹം അഴുകിയ നിലയിലായതിനാൽ പെൺകുട്ടിയാണെന്ന് ആദ്യഘട്ടത്തിൽ തിരിച്ചറിയാൻ പൊലീസിന് സാധിച്ചിരുന്നില്ല.

സെപ്റ്റംബർ 13-നാണ് സെൻട്രൽ ഡൽഹിയിലെ കുഷാക് റോഡിലുള്ള പറമ്പിന് സമീപത്തുനിന്ന് പെൺകുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം പൊലീസ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കൃത്യത്തിന് ഉപയോഗിച്ച രണ്ട് കത്തികൾ, പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, വാഹനം എന്നിവ കണ്ടെടുത്തു.

17-year-old girl gang-raped and murdered
ഉറി ഭീകരാക്രമണത്തിന് ഇന്ന് പത്താണ്ട്; വീരമൃത്യു വരിച്ചത് 19 ഇന്ത്യൻ സൈനികർ

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. സംഭവ ദിവസം പ്രദേശത്ത് കൂടി ഒരു ടെമ്പോ സഞ്ചരിച്ചതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇത് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതികളും ഒരു ടെമ്പോയിൽ ഒന്നിച്ച് യാത്രചെയ്യുകയും, ഇതിനിടെ പ്രതികൾ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ആയിരുന്നു. ഇതിന് ശേഷം മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു.

ദൃക്സാക്ഷികൾ ഇല്ലാതിനാൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. പരിശോധനയിലാണ് ഒരു ടെമ്പോ കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതും പ്രതികളെ പിടികൂടുന്നതും.

17-year-old girl gang-raped and murdered
ഉറക്കഗുളികകളുടെ ദുരുപയോഗം; മരുന്ന് വിൽപ്പനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം
News Malayalam 24x7
newsmalayalam.com