ഉറി ഭീകരാക്രമണത്തിന് ഇന്ന് പത്താണ്ട്; വീരമൃത്യു വരിച്ചത് 19 ഇന്ത്യൻ സൈനികർ

2016 സെപ്റ്റംബർ 18ന് പുലർച്ചെ ഇന്ത്യൻ സൈന്യത്തിൻ്റെ ബ്രിഗേഡ് ആസ്ഥാനത്താണ് ഭീകരർ ആക്രമണം നടത്തിയത്.
Today marks ten years since the Uri terror attack
ഉറി ഭീകരാക്രമണത്തിന് ഇന്ന് പത്താണ്ട്
Published on
Updated on

ജമ്മു: ജമ്മു കശ്മീരിലെ ഉറി ഭീകരാക്രമണത്തിന് ഇന്ന് പത്താണ്ട്. 2016 സെപ്റ്റംബർ 18ന് പുലർച്ചെ ഇന്ത്യൻ സൈന്യത്തിൻ്റെ ബ്രിഗേഡ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.

നാല് ജെയ്ഷെ മുഹമ്മദ് ഭീകരവാദികൾ ക്യാമ്പിലേക്ക് നുഴഞ്ഞുകയറി വെടിവെപ്പും ഗ്രനേഡാക്രമണവും നടത്തുകയായിരുന്നു. ആക്രമണത്തിലും തുടർന്നുണ്ടായ തീപിടുത്തത്തിലുമായി 19 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. 30-ലധികം സൈനികർക്ക് പരിക്കേറ്റു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ 4 ഭീകരരെയും സൈന്യം വധിച്ചു.

Today marks ten years since the Uri terror attack
ഉറക്കഗുളികകളുടെ ദുരുപയോഗം; മരുന്ന് വിൽപ്പനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം

ഇതിന് തിരിച്ചടിയായി സെപ്റ്റംബർ 28,29 തീയതികളിൽ പാക് അധീന കശ്മീരിലെ നിയന്ത്രണരേഖയ്ക്കടുത്തുള്ള ഏഴ് ഭീകരവാദ കേന്ദ്രങ്ങൾ സർജിക്കൽ സ്ട്രൈക്കിലൂടെ ഇന്ത്യ തകർത്തു. ഇന്ത്യൻ സൈന്യത്തിൻ്റെ സ്പെഷ്യൽ ഫോഴ്സ് കമാൻഡോകൾ പാക് അധീന കശ്മീരിലെ നിയന്ത്രണരേഖ മറികടന്നാണ് സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.

അതിർത്തിയിലെ ഏഴോളം ഭീകരവാദ വിക്ഷേപണ കേന്ദ്രങ്ങൾ തകർക്കുകയും നിരവധി ഭീകരരെ വധിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യ ഉറിയിലെ രക്തസാക്ഷിത്വത്തിന് പകരം വീട്ടിയത്.

Today marks ten years since the Uri terror attack
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു
News Malayalam 24x7
newsmalayalam.com