വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാൻ്റിൽ പൊട്ടിത്തെറി; എട്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്

ദ്രാവക ഉരുക്ക് കൊണ്ടുപോകുകയായിരുന്ന കൂറ്റൻ പാത്രത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന്, വൻതോതിൽ ദ്രാവക ലോഹം പുറത്തേക്ക് ഒഴുകുകയായിരുന്നു
വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാൻ്റിൽ പൊട്ടിത്തെറി; എട്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്
Published on
Updated on

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാൻ്റിൽ പൊട്ടിത്തെറി. അപകടത്തിൽ എട്ട് പേർ മരിച്ചതായും. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പൊതുമേഖല സ്ഥാപനമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആർഐഎൻഎൽ) നടത്തിവരുന്ന വിശാഖപട്ടണം സ്റ്റീൽ പ്ലാൻ്റിലാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാൻ്റിൽ പൊട്ടിത്തെറി; എട്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്
സുപ്രധാന തീരുമാനങ്ങളുമായി ഇന്ത്യാ സഖ്യം; യോഗത്തിൽ നിന്ന് വിട്ടു നിന്ന് ഡിഎംകെ-ആം ആദ്മി പാർട്ടികൾ

പ്ലാൻ്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പിന് കീഴിലുള്ള ഡിപ്പാർട്ട്മെൻ്റിലാണ് അപകടം ഉണ്ടായത്. ദ്രാവക ഉരുക്ക് കൊണ്ടുപോകുകയായിരുന്ന കൂറ്റൻ പാത്രത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന്, വൻതോതിൽ ദ്രാവക ലോഹം പുറത്തേക്ക് ഒഴുകുകയായിരുന്നു. അതിശക്തമായ ചൂടും തുടർന്നുണ്ടായ തീപിടിത്തവും അപകടത്തിന്റെ തീവ്രത ഉയർത്തി.

News Malayalam 24x7
newsmalayalam.com