ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ പാക് കപ്പൽ ഇടിച്ചു; പ്രതിഷേധം അറിയിച്ച് ഇന്ത്യ

പാക് നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.
A Pakistani ship collided with an Indian Navy warship
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ പാക് കപ്പൽ ഇടിച്ചു
Published on
Updated on

ഡൽഹി: അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ പാക് കപ്പൽ ഇടിച്ചു. സംഭവത്തിൽ പാക് നയതന്ത്രപ്രതിനിധിയെ വളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പെരുമാറ്റത്തിൽ കടുത്ത പ്രതിഷേധം അറിയിക്കാനാണ് നയതന്ത്രജ്ഞനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.

അറബിക്കടലിൽ ഇന്നലെയാണ് ഇരു രാജ്യങ്ങളുടെയും കപ്പലുകൾ കൂട്ടിയിടിച്ചത്. പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ നാവികസേനാ യുദ്ധക്കപ്പലിന് സമീപത്തേക്ക് പാക് നാവികസേനാ കപ്പൽ അമിതവേഗത്തിലെത്തിയതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

A Pakistani ship collided with an Indian Navy warship
സിജെപി മാർച്ചിലെ പൊലീസ് അതിക്രമം; അന്വേഷണ സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു

1991ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടാക്കിയ കരാറിലെ ആർട്ടിക്കിൾ 10-ൻ്റെ നേരിട്ടുള്ള ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സൈനിക വിഭാഗങ്ങളും ശ്രദ്ധ പുലർത്തണമെന്ന് പാകിസ്താൻ അധികാരികളെ അറിയിക്കാൻ നയതന്ത്രജ്ഞനോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

A Pakistani ship collided with an Indian Navy warship
അഴിമതി കേസ്; തമിഴ്നാട് മുൻ വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷിൻ്റെ വസതിയിൽ ക്രൈംബ്രാഞ്ച് പരിശോധന
News Malayalam 24x7
newsmalayalam.com