ഇന്ത്യന്‍ പൗരനാകാന്‍ പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയും മാത്രം പോരാ: ഗുവാഹത്തി ഹൈക്കോടതി

ഒരാള്‍ വിദേശിയെന്ന് പ്രഖ്യാപിച്ചുള്ള ഫോറിനേഴ്‌സ് ട്രിബ്യൂണലിന്റെ ഓര്‍ഡര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
A PAN card and a voter ID alone are not enough to prove Indian citizenship – Gauhati High Court
ഇന്ത്യന്‍ പൗരനാകാന്‍ പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയും മാത്രം പോരാ - ഗുഹാവത്തി ഹൈക്കോടതി
Published on: 
Updated on: 

ഒരു വ്യക്തിക്ക് തന്റെ ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ ഫോട്ടോ പതിപ്പിച്ച പാന്‍കാര്‍ഡോ വോട്ടര്‍ ഐഡിയോ മാത്രം മതിയാവില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. ഇത്തരം കാര്‍ഡുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഔദ്യോഗിക പരിശോധന നടക്കാത്തവയണെന്നും കോടതി വിലയിരുത്തി.

ഒരാള്‍ വിദേശിയെന്ന് പ്രഖ്യാപിച്ചുള്ള ഫോറിനേഴ്‌സ് ട്രിബ്യൂണലിന്റെ ഓര്‍ഡര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇന്ത്യന്‍ പൗരനെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന്‍ വോട്ടര്‍ ഐഡി വിവരങ്ങളും പാന്‍ കാര്‍ഡും ഹാജരാക്കിയെങ്കിലും ഇന്ത്യന്‍ പൂര്‍വികരെ തിരിച്ചറിയാനും പൗരത്വം തെളിയിക്കാനും ഇത് മതിയാവില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു.

A PAN card and a voter ID alone are not enough to prove Indian citizenship – Gauhati High Court
ടേക്ക് ഓഫിന് തൊട്ടുമുൻപ് ബോംബ് ഭീഷണി; കൊൽക്കത്തയിൽ എയർ ഇന്ത്യ വിമാനത്തിൽ പരിശോധന

വിദേശി നിയമപ്രകാരം കേസെടുക്കുന്നതില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഈ രേഖകള്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ടാക്‌സ് സംബന്ധമായ ആവിശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രേഖയാണ് പാന്‍ കാര്‍ഡെന്നും തിരിച്ചറിയല്‍ രേഖയായി അത് അംഗികരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

1946 ലെ ഫോറിനേഴ്സ് ആക്ട് അനുസരിച്ച് പൗരത്വം തെളിയിക്കേണ്ട ബാധ്യത പൂര്‍ണമായും വ്യക്തിക്കാണ്. രജിസ്റ്റര്‍ ചെയ്ത ജനന സെര്‍ട്ടിഫിക്കറ്റ്, ഭൂമിയുടെ രേഖകള്‍, ചരിത്രപരമായ രേഖകള്‍ എന്നിവ മാത്രമാണ് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖകളെന്ന് കോടതി പറഞ്ഞു. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത ഒരു ഡിജിറ്റല്‍ പ്രിന്റൗട്ടുകളും പൗരത്വം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി വ്യക്തമാക്കി.

A PAN card and a voter ID alone are not enough to prove Indian citizenship – Gauhati High Court
''സോണിയ ഗാന്ധി കള്ളം പറയുന്നത് കണ്ടിട്ടില്ല; ആത്മകഥയിലെ വെളിപ്പെടുത്തലുകൾ സത്യസന്ധം''-പിന്തുണച്ച് മുൻ 'റോ' മേധാവി എഎസ് ദുലത്