ടേക്ക് ഓഫിന് തൊട്ടുമുൻപ് ബോംബ് ഭീഷണി; കൊൽക്കത്തയിൽ എയർ ഇന്ത്യ വിമാനത്തിൽ പരിശോധന

വിമാനത്തിലെ ബാത്ത് റൂമിലാണ് ഹൈജാക്ക് ഭീഷണി സന്ദേശം കണ്ടെത്തിയത്.
Inspection of an Air India flight in Kolkata
കൊൽക്കത്തയിൽ എയർ ഇന്ത്യ വിമാനത്തിൽ പരിശോധന
Published on: 
Updated on: 

കൊൽക്കത്ത: കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ടേക്ക് ഓഫിന് തൊട്ടുമുൻപ് ഹൈജാക്ക് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന പരിശോധന നടത്തി. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന എയർബസ് A320 നിയോ വിമാനത്തിലാണ് സംഭവം.

വിമാനത്തിലെ ബാത്ത് റൂമിൽ നിന്നാണ് ഹൈജാക്ക് ഭീഷണിയുള്ള സന്ദേശം കണ്ടെത്തിയത്. സന്ദേശം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പൈലറ്റ് വിവരം എയർ ട്രാഫിക് കൺട്രോളറെ അറിയിച്ചു.

Inspection of an Air India flight in Kolkata
''സോണിയ ഗാന്ധി കള്ളം പറയുന്നത് കണ്ടിട്ടില്ല; ആത്മകഥയിലെ വെളിപ്പെടുത്തലുകൾ സത്യസന്ധം''-പിന്തുണച്ച് മുൻ 'റോ' മേധാവി എഎസ് ദുലത്

തുടർന്ന് വിമാനം സുരക്ഷിതമായി ഐസൊലേഷൻ ബേയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന 93 യാത്രക്കാരെയും സുരക്ഷിതമായി താഴെയിറക്കി. ബോംബ് ഡിസ്പോസൽ സ്ക്വാഡും സുരക്ഷാ ഏജൻസികളും വിമാനത്തിൽ വിശദമായ പരിശോധന നടത്തി വരികയാണ്.

Inspection of an Air India flight in Kolkata
'ഇന്ത്യയിലെ ആദ്യത്തെ എഐ അഴിമതി'; തമിഴ്‌നാട്ടിനെ ഞെട്ടിച്ച് വൻ ലൈബ്രറി തട്ടിപ്പ്, ഒടുവില്‍ എഫ്‌ഐആർ; മുന്‍ ഡിഎംകെ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍