ഭര്‍ത്താവും വീട്ടുകാരും 'കൊന്ന' യുവതിയെ ജീവനോടെ കണ്ടെത്തി; സ്ത്രീധന പീഡനത്തിന് കേസ് നടത്തിയത് രണ്ട് വര്‍ഷം

കേസ് തുടരുന്നതിനിടയിലാണ് യുവതിയെ മധ്യപ്രദേശില്‍ വെച്ച് കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

ലഖ്‌നൗ: മരിച്ചെന്ന് കരുതിയ യുവതി രണ്ട് വര്‍ഷത്തിനു ശേഷം ജീവനോടെ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഔരയ്യയിലാണ് സംഭവം. 2023 ലാണ് ഇരുപത് വയസ്സുള്ള യുവതിയെ ഭര്‍തൃവീട്ടില്‍ വെച്ച് കാണാതാകുന്നത്.

തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ കൊന്നതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതാകാമെന്നായിരുന്നു ബന്ധുക്കളുടെ പരാതി.

പ്രതീകാത്മക ചിത്രം
രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് സർക്കാർ ജോലിക്ക് വിലക്ക്; മധ്യപ്രദേശിൽ നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് അധ്യാപകൻ

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഭര്‍ത്താവിനും ആറ് ബന്ധുക്കള്‍ക്കുമെതിരെ സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് തുടരുന്നതിനിടയിലാണ് യുവതിയെ മധ്യപ്രദേശില്‍ വെച്ച് കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് യുവതിയെ കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം
യുവാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവം; സഹോദരിയുടെ ഭര്‍ത്താവ് പിടിയില്‍

യുവതിയെ ഔരയ്യയില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. രണ്ട് വര്‍ഷം യുവതി മധ്യപ്രദേശില്‍ എന്ത് ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കളെ ബന്ധപ്പെടാന്‍ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com