വീട്ടുകാർ ഉപേക്ഷിച്ചു; 75കാരനും 63കാരിക്കും വൃദ്ധസദനത്തിൽ പുതുജീവിതം

ചൊവ്വാഴ്ച വൈകുന്നേരം നടന്ന ഹൽദി ചടങ്ങോടെയായിരുന്നു ആഘോഷങ്ങൾ ആരംഭിച്ചത്
വീട്ടുകാർ ഉപേക്ഷിച്ചു; 75കാരനും 63കാരിക്കും വൃദ്ധസദനത്തിൽ പുതുജീവിതം
Published on: 
Updated on: 

ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിലെ ഒരു വൃദ്ധസദനത്തിൽ 75 വയസ്സുള്ള ഒരു പുരുഷനും 63 വയസ്സുള്ള ഒരു സ്ത്രീയും വിവാഹിതരായി. ഗാഘാസിലെ അപ്ന ഘർ വൃദ്ധസദനത്തിലാണ് താമസക്കാരുടെയും ജീവനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും നടുവിൽ കനയ്യ ലാലും സബീനയും പുതിയ ജീവിതത്തിന് തുടക്കം കുറിച്ചത്. പരമ്പരാഗത ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം.

ബിലാസ്പൂർ ഡെപ്യൂട്ടി കമ്മീഷണർ കിരൺ ഭദാനയും വിവാഹാഘോഷങ്ങളിൽ പങ്കുചേർന്നു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന ഹൽദി ചടങ്ങോടെയായിരുന്നു ആഘോഷങ്ങൾ ആരംഭിച്ചത്. മഞ്ഞ വസ്ത്രം ധരിച്ച് എത്തിയ കനയ്യ ലാലും സബീനയും പരമ്പരാഗത ഹിമാചലി ഗാനങ്ങളുടെ അകമ്പടിയോടെയാണ് വിവാഹിതരായത്.

വൃദ്ധസദനത്തിലെ മറ്റ് അംഗങ്ങൾക്കും ആഘോഷം സന്തോഷം പകർന്നു. സംഘടനയിലെ അംഗങ്ങളും ദമ്പതികളെ അനുഗ്രഹിക്കാനും അവരുടെ ദാമ്പത്യജീവിതം സന്തോഷകരമാക്കാനും പങ്കുചേർന്നു. ചടങ്ങിൽ സംസാരിച്ച ഡെപ്യൂട്ടി കമ്മീഷണർ കിരൺ ഭദാന, വിവാഹം സമൂഹത്തിന് നല്ല സന്ദേശമാണ് നൽകിയതെന്ന് അഭിനന്ദിച്ചു. അപ്‌നാ ഘറിന്റെ ശ്രമങ്ങളെ അവർ പ്രശംസിക്കുകയും പ്രായം കൂടുന്നു എന്നതുകൊണ്ട് ആളുകൾ ജീവിതം ആസ്വദിക്കുന്നത് നിർത്തണമെന്ന് അർഥമില്ലെന്നും വ്യക്തമാക്കി.

വീട്ടുകാർ ഉപേക്ഷിച്ചു; 75കാരനും 63കാരിക്കും വൃദ്ധസദനത്തിൽ പുതുജീവിതം
ബിസിനസും, ഇൻഷൂറൻസും തട്ടിയെടുക്കാൻ ഭർത്താവിനും മകനും സ്ലോ പോയിസൺ നൽകി ഭാര്യ; സംഭവം ഗാസിയാബാദിൽ

ഭാര്യ മരിച്ചതിന് ശേഷം തന്റെ സ്വത്ത് സഹോദരന്മാർക്ക് കൈമാറിയ കനയ്യ ലാൽ കുടുംബ വീട്ടിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. പിന്നീട് ഒരു ഗുഹയിൽ താമസമാക്കിയ ഇദ്ദേഹത്തെ സംഘടനയിലെ അംഗങ്ങളെത്തി രക്ഷപ്പെടുത്തുകയായിരുന്നു.അതിന് ശേഷമാണ് അദ്ദേഹത്തെ വൃദ്ധസദനത്തിലെത്തിച്ചത്. കൊൽക്കത്ത സ്വദേശിയായ സബീന, വീട്ടിൽ നിന്ന് അലഞ്ഞുതിരിഞ്ഞ് ഹിമാചൽ പ്രദേശിലെത്തുകയും പിന്നീട് ഷിംലയിലേക്ക് കൊണ്ടുവരികയുമായിരുന്നു. 2025 ലാണ് പിന്നീട് ഇവരെ ബിലാസ്പൂരിലെ വൃദ്ധസദനത്തിലേക്ക് മാറ്റിയത്. ഒരേ സ്ഥാപനത്തിൽ താമസിച്ചു വരികയായിരുന്ന ഇരുവരും തമ്മിൽ ഒരു അടുപ്പം വളരുകയും പിന്നീട് ഒരുമിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

വിവാഹശേഷം, കനയ്യ ലാലും സബീനയും ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ നളഗഡിലുള്ള ഒരു പുതിയ വൃദ്ധസദനത്തിലേക്ക് താമസം മാറും. അവിടെയാണ് ഇരുവരും ഒരുമിച്ച് ദാമ്പത്യ ജീവിതം ആരംഭിക്കുക.