താൽക്കാലിക ഇടവേള; 'പാറ്റ'കളോട് കുറച്ച് ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ അഭ്യർഥിച്ച് അഭിജീത് ദിപ്കെ

ഫെസ്റ്റിവൽ സമയം ആയതിനാൽ എല്ലാവരും കുറച്ച് ദിവസത്തേക്ക് കുടുംബങ്ങളോടൊത്ത് ചെലവഴിക്കണമെന്നും ദിപ്കെ വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചു.
താൽക്കാലിക ഇടവേള; 'പാറ്റ'കളോട് കുറച്ച് ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ അഭ്യർഥിച്ച് അഭിജീത് ദിപ്കെ
Published on: 
Updated on: 

ഡൽഹി: നവരാത്രി ഉത്സവകാലമായതിനാൽ സിജെപി പ്രവർത്തകർക്ക് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് നടത്തുന്ന സമരങ്ങളിൽ നിന്ന് ചെറിയ ഇടവേളയെടുക്കാമെന്ന് അഭിജീത് ദിപ്കെ. ഫെസ്റ്റിവൽ സമയമായതിനാൽ എല്ലാവരും കുറച്ച് ദിവസത്തേക്ക് കൂടുംബങ്ങളോടൊത്ത് ചെലവഴിക്കണമെന്നും ദിപ്കെ വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചു.

"കഴിഞ്ഞ കുറേ ദിവസങ്ങളായി തെരുവുകളിൽ സമരം ചെയ്യുന്ന പ്രവർത്തകരെ കുറിച്ചോർത്ത് അഭിമാനമുണ്ട്. നിങ്ങൾ ചെയ്യുന്ന പ്രവൃത്തി ഒരിക്കലും എളുപ്പമല്ലെന്ന് അറിയാം. നിങ്ങൾക്ക് എല്ലാവർക്കും സല്യൂട്ട് നൽകുന്നു. കുറച്ച് ദിവസത്തേക്ക് നിങ്ങൾ കൂടുംബങ്ങളോടൊത്ത് ചെലവഴിക്കണം," അഭിജീത് ദിപ്കെ പറഞ്ഞു.

താൽക്കാലിക ഇടവേള; 'പാറ്റ'കളോട് കുറച്ച് ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ അഭ്യർഥിച്ച് അഭിജീത് ദിപ്കെ
"ആരെങ്കിലും എവിടെയെങ്കിലും യാത്ര ചെയ്യുന്നതിൽ ബിജെപിക്ക് എന്താണ് പ്രശ്നം?"; രാഹുലിൻ്റെ വിദേശയാത്രാ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്

"നമ്മൾ വിദ്വേഷത്തിനെതിരെയാണ് പോരാടുന്നത്. അതിനാൽ ആ വിദ്വേഷം നമുക്കുള്ളിൽ വരാതെ നോക്കണം. നമ്മൾ തെരഞ്ഞെടുത്ത സമാധാനത്തിൻ്റെ പാതയിലുള്ള സമരമാർഗത്തെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. നമ്മുടെ ഏറ്റവും വലിയ സമ്പത്തും കരുത്ത് നമുക്കുള്ളിലെ സ്നേഹവും സഹാനുഭൂതിയുമാണ്. കുടുംബത്തോടൊപ്പം കഴിഞ്ഞ് നിങ്ങൾ അൽപ്പം വിശ്രമിക്കൂ," അഭിജീത് ദിപ്കെ പറഞ്ഞു.

"സൌരവ് ദാസും അശുതോഷ് റങ്കയും ജയിലിൽ തുടരുമ്പോൾ ആശങ്കയുണ്ട്. അശുതോഷിൻ്റെ അങ്കിൾ കഴിഞ്ഞ ദിവസം മരിച്ചു. അദ്ദേഹത്തിന് ജയിലിൽ ആയിരുന്നതിനാൽ മരണത്തിൽ പങ്കെടുക്കാനായില്ല. ഇരുവരുടേയും കുടുംബം ആശങ്കയിലാണ്. അവരുടെ കുടുംബാംഗങ്ങളുമായി ഞാൻ സ്ഥിരമായി സംസാരിക്കുന്നുണ്ട്. എന്നാൽ ഇരുവരും പുഞ്ചിരിക്കുന്ന മുഖവുമായാണ് ജയിലിൽ തുടരുന്നത്. മഹാത്മാ ഗാന്ധിയുടെ പാതയിലാണ് അവരും ജയിലിൽ തുടരുന്നത്. അവരെ ഈ രാജ്യം സല്യൂട്ട് ചെയ്യുകയാണ്,"ദിപ്കെ വീഡിയോയിൽ പറഞ്ഞു.

താൽക്കാലിക ഇടവേള; 'പാറ്റ'കളോട് കുറച്ച് ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ അഭ്യർഥിച്ച് അഭിജീത് ദിപ്കെ
ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് ഒരാഴ്ച മുമ്പും അക്രമികൾ എത്തിയെന്ന് പൊലീസ്; സിസിടിവി ദൃശ്യങ്ങളിൽ നിർണായക വിവരങ്ങൾ
News Malayalam 24x7
newsmalayalam.com