"ആരെങ്കിലും എവിടെയെങ്കിലും യാത്ര ചെയ്യുന്നതിൽ ബിജെപിക്ക് എന്താണ് പ്രശ്നം?"; രാഹുലിൻ്റെ വിദേശയാത്രാ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്

രാഹുൽ ഗാന്ധി വിയറ്റ്നാം നഗരമായ ഹാനോയിലേക്ക് വിമാനം കയറിയെന്നായിരുന്നു റിപ്പോർട്ടുകൾ.
"ആരെങ്കിലും എവിടെയെങ്കിലും യാത്ര ചെയ്യുന്നതിൽ ബിജെപിക്ക് എന്താണ് പ്രശ്നം?"; രാഹുലിൻ്റെ വിദേശയാത്രാ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്
Published on: 
Updated on: 

ഡൽഹി: വോട്ട് ചോരി വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്കായി പ്രതിപക്ഷം സമരങ്ങൾ കടുപ്പിക്കുന്നതിനിടെ വിദേശയാത്ര പോയതിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്ത്. പ്രതിപക്ഷ നേതാവിൻ്റെ വിദേശ യാത്രകൾ ബിജെപി അനാവശ്യമായി വിവാദമാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് തിരിച്ചടിച്ചു.

"ആരെങ്കിലും എവിടെയെങ്കിലും എപ്പോഴെങ്കിലും യാത്ര ചെയ്യുന്നതിൽ എന്താണ് പ്രശ്നം? മറ്റുള്ളവരാരും വിദേശത്തേക്ക് യാത്ര ചെയ്യുന്നില്ലേ? രാഹുൽ ഗാന്ധി ഒരു വ്യക്തിയാണ്, പ്രതിപക്ഷ നേതാവാണ്. അദ്ദേഹത്തിനും ചില കടമകളുണ്ട്. അദ്ദേഹം യേൽ സർവകലാശാലയിലെ വിദ്യാർഥികളുമായി സംവദിക്കുന്നു, ലണ്ടനിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നു, അവിടത്തെ ചിന്തകന്‍മാരായ ആളുകളെ കാണുന്നു. എന്തിന് അദ്ദേഹം നിരന്തരം പത്രസമ്മേളനങ്ങൾ പോലും നടത്തുന്നു. അതായത് നമ്മുടെ പ്രധാനമന്ത്രി ഒരിക്കലും ചെയ്യാത്ത ഒന്ന്," കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പരിഹസിച്ചു.

"ആരെങ്കിലും എവിടെയെങ്കിലും യാത്ര ചെയ്യുന്നതിൽ ബിജെപിക്ക് എന്താണ് പ്രശ്നം?"; രാഹുലിൻ്റെ വിദേശയാത്രാ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്
പ്രക്ഷോഭങ്ങൾക്ക് അവധി നൽകി രാഹുൽ ഗാന്ധി വിയറ്റ്നാമിൽ?; സമരത്തിന് ആഹ്വാനം ചെയ്ത നേതാവ് ആഘോഷിക്കാൻ പോയെന്ന് ബിജെപി

പാർലമെൻ്റ് സമ്മേളന സമയത്ത് പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദർശനം നടത്താറുണ്ടെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. "അപ്പോൾ ബിജെപിക്ക് ഇതിൽ എന്താണ് പ്രശ്നം? ലോക്‌സഭാ സമ്മേളനം നടക്കുമ്പോൾ പ്രധാനമന്ത്രിമാർ വിദേശയാത്ര നടത്താറില്ല എന്നൊരു പാരമ്പര്യം നമുക്കുണ്ട്. പക്ഷേ, നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി ആ പാരമ്പര്യം ലംഘിച്ചു. ആ സമയത്തൊന്നും എന്തുകൊണ്ടാണ് ഒരു ചോദ്യവും ഉയരാത്തത്?," കോൺഗ്രസ് നേതാവ് ചോദിച്ചു.

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്ക് അവധി നൽകി രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പോയെന്ന് ബിജെപി പരിഹസിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ രാഹുൽ വിയറ്റ്നാം നഗരമായ ഹാനോയിലേക്ക് വിമാനം കയറിയെന്നായിരുന്നു റിപ്പോർട്ടുകൾ. രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം കത്തിയാളുന്നതിനിടെ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയതിനെപ്പറ്റി രൂക്ഷമായ പരിഹാസമാണ് ബിജെപി നടത്തിയത്. സമരത്തിന് ആഹ്വാനം ചെയ്ത നേതാവ്, വിദേശത്ത് ആഘോഷത്തിലാണെന്ന് ബിജെപി വിമർശിച്ചു.

ഏറ്റവും നന്നായി ചെയ്യാനറിയുന്ന കാര്യത്തിലേക്ക് രാഹുൽ തിരിച്ചെത്തിയെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ പരിഹാസം. വിദേശത്ത് കുഴപ്പങ്ങളുണ്ടാക്കുന്ന കൂട്ടാളികളുമായി കൂടിക്കാഴ്ച നടത്തുകയാണോ രാഹുൽ എന്നും ഭണ്ഡാരിയുടെ ചോദ്യം. എന്നാൽ രാഹുൽ വിദേശത്താണെന്ന റിപ്പോർട്ടുകളോട് കോൺഗ്രസ് നേതാക്കൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

"ആരെങ്കിലും എവിടെയെങ്കിലും യാത്ര ചെയ്യുന്നതിൽ ബിജെപിക്ക് എന്താണ് പ്രശ്നം?"; രാഹുലിൻ്റെ വിദേശയാത്രാ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്
"ഇന്ത്യയിൽ ഭരണമാറ്റം സംഭവിക്കില്ല"; ബംഗ്ലാദേശിനെയും ഫ്രാൻസിനെയും പരാമർശിച്ച് മോഹൻ ഭാഗവത്

സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഇതാദ്യമായി ദേശീയപ താക വീശിയതിന്റെ പേരിൽ ജയിലിലാകുന്ന അവസ്ഥയാണ് ഇപ്പോൾ രാജ്യത്തുള്ളതെന്ന് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു. പക്ഷേ, ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ ഇന്ത്യയിലെ ജനങ്ങൾ ഭയമില്ലാതെ സംസാരിക്കുന്നവരായി മാറി. പൗരത്വവിരുദ്ധ നയങ്ങൾ തുറന്ന് കാട്ടാൻ ശ്രമിക്കുന്നവരെയെല്ലാം കേന്ദ്രം ലക്ഷ്യം വയ്ക്കുകയാണ്. പക്ഷേ പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും ഐഷി ഘോഷ് പറഞ്ഞു. നവരാത്രി അവധിക്കാലമായിട്ടും ഡൽഹിയിലും രാജ്യത്തെ വിവിധ നഗരങ്ങളിലും ചെറു കൂട്ടങ്ങളായി മിന്നൽ പ്രക്ഷോഭങ്ങൾ തുടരുകയാണ്.

Related Stories

പ്രക്ഷോഭങ്ങൾക്ക് അവധി നൽകി രാഹുൽ ഗാന്ധി വിയറ്റ്നാമിൽ?; സമരത്തിന് ആഹ്വാനം ചെയ്ത നേതാവ് ആഘോഷിക്കാൻ പോയെന്ന് ബിജെപി
Amit Shah against Rahul Gandhi
രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
News Malayalam 24x7
newsmalayalam.com